മരിച്ചവരുടെ പേരിലുള്ള വാഹനങ്ങൾ കൈവശം വെച്ചാൽ നടപടി; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ  താമസ രേഖ റദ്ദാക്കപ്പെട്ടവരോ മരിച്ചവരോ ആയവരുടെ പേരിലുള്ള വാഹനങ്ങൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർ നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിലവിൽ താമസ രേഖ റാദ്ദാക്കപ്പെടുകയോ, മരിച്ചവരോ ആയ പ്രവാസികളുടെ പേരിൽ 87,140 വാഹനങ്ങൾ ഉള്ളതായി  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഇങ്ങനെയുള്ളവരുടെ വാഹനങ്ങൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർ   ഉടമസ്ഥാവകാശം തങ്ങളുടെ പേരിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് രൂപീകരിച്ച സമിതിയുടെ നിർദ്ദേശത്തെ തുടന്നാണ് പുതിയ തീരുമാനം. പുതിയ നടപടിക്രമം സ്വീകരിക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ സാധുതയുള്ള ഇൻഷുറൻസ്  രേഖകൾ ഇല്ലാതെയോ പിടിക്കപ്പെട്ടാൽ വാഹനം പിടിച്ചെടുക്കുകയും അവ പൊതു ലേലത്തിൽ വില്പന നടത്തുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News