‘സമൂഹമൊരു കാടാകുമ്പോള്‍ വേട്ട മൃഗം നീതിക്കായി ഗര്‍ജിക്കും’; പ്രശാന്ത് നീൽ കഥയെ‍ഴുതിയ ‘ബഗീര’ ഒടിടിയിൽ

bagheera OTT RELEASE

ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് ‘ഉഗ്രം’ നായകൻ ശ്രീ മുരളിയുടെ ഏറ്റവും പുതിയ ആക്ഷൻ സിനിമയായ ബഗീര ഒടുവിൽ ഒടിടിയിലെത്തി. ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ആക്ഷൻ പ്രേമികൾക്ക് സിനിമ ആസ്വദിക്കാം. ഡോ. സൂരി സംവിധാനം ചെയ്ത കന്നഡ ചിത്രത്തിന് കഥയെ‍ഴുതിയിരിക്കുന്നത് കെജിഎഫ്, സലാർ തുടങ്ങിയ സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീലാണ്.

കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, തുളു ഭാഷകളിൽ ചിത്രം സ്ട്രീമിംഗിനായി ലഭ്യമാകുമെന്ന് പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, റിലീസ് നിലവിൽ കന്നഡയിലും തെലുങ്കിലും മാത്രമാണ്. മറ്റ് ഭാഷകൾ ഉടൻ ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ; താരങ്ങൾ ഒന്നിച്ചു കൂട്ടത്തിലേക്ക് ഫഹദും എത്തി; ഒരുങ്ങുന്നു മലയാളികളുടെ സ്വപ്ന സിനിമ

2024 ദീപാവലി സമയത്താണ് ബഗീര തിയേറ്ററുകളിൽ എത്തിയത്. ഹോംബാലെ ഫിലിംസ് നിർമിച്ച ഈ ചിത്രത്തിൽ രുക്മിണി വസന്താണ് നായിക. അജ്‌നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഒരു പൊലീസ് ഓഫിസറായാണ് ശ്രീമുരളി ചിത്രത്തില്‍ എത്തുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എജെ ഷെട്ടി

‘സമൂഹം ഒരു കാട് ആകുമ്പോള്‍ വേട്ട മൃഗം നീതിക്കായി ഗര്‍ജിക്കും’ എന്ന വിശേഷണത്തോടെയാണ് നായകനെ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു ആക്‌ഷന്‍ പൊലീസ് സ്റ്റോറിയാണ് സിനിമ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News