ആക്ഷൻ ക്വീൻ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കുണ്ടാവില്ല

നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. കോൺഗ്രസ്സിലേക്ക് മടങ്ങും. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന, ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വെച്ചായിരിക്കും വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നൽകിയത്. അതുപോലെ തന്നെ മുതിർന്ന നേതാക്കൾ വ്യാഴാഴ്ച വിജയശാന്തിയുടെ വസതിയിലെത്തി കോൺഗ്രസിൽ ചേരാനുള്ള ക്ഷണം ഔദ്യോഗികമായി നൽകുമെന്ന് ടിപിസിസി ഭാരവാഹി പറഞ്ഞു.

Also Read: സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നടന്‍; വിമർശനവുമായി സോഷ്യൽ മീഡിയ

ബിജെപി സീറ്റ് നൽകാത്തതിൽ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. ടിആർഎസ്സിൽ നിന്ന് 2009-ലാണ് വിജയശാന്തി ആദ്യമായി എംപിയാവുന്നത്. 2014-ൽ അവർ കോൺഗ്രസിലെത്തുകയും ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയെത്തുടർന്നാണ് അവർ ബിജെപിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News