അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി വേണം; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്നുള്ള ഹര്‍ജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. എന്‍സിപിയുടെ ശരത്പവാര്‍ പക്ഷമാണ് സുപ്രീം കോടതി സമീപിച്ചത് വിമത എം എല്‍ എ മാര്‍ക്കെതിരെ നടപടി എടുക്കുവാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Also Read: ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; ന്യൂസ് ക്ലിക്ക് ഹൈക്കോടതിയില്‍

ഹര്‍ജിയില്‍ നോട്ടീസ് അയച്ച കോടതി വെള്ളിയാഴ്ച ശിവസേനയുടെ ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കാം എന്ന് വ്യക്തമാക്കി. ശിവസേന അധികാര തര്‍ക്ക ഹര്‍ജികള്‍ക്കൊപ്പമാകും എന്‍ സി പി യുടെ ഹര്‍ജിയും പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News