മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി ലഭിച്ച പരാതികളിൽ സൈബർസെൽ മുഖാന്തിരം നടപടി

തിരുവനന്തപുരം സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട പത്തോളം മൊബൈൽ ഫോൺ കണ്ടെത്തി.CEIR (Central Equipment Identity Register) പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത കേസുകളിൽ സിറ്റി പൊലീസ് കമ്മീഷണരുടെ നിർദ്ദേശ പ്രകാരം സൈബർസെൽ നടത്തിയ പ്രത്യേക അന്വേഷണത്തിൽ ആണ് ഫോണുകൾ കണ്ടെത്തിയത്.കണ്ടെത്തിയ മൊബൈൽ ഫോണുകൾ തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ. നിധിൻരാജ് ഐ പി എസ് ഉടമകൾക്ക് കൈമാറി.

also read: ആധാർ കാർഡ് സൗജന്യമായി പുതുക്കാം; സമയപരിധി നീട്ടി
മൊബൈൽ ഫോൺ നഷ്ടപെടുന്ന സാഹചര്യങ്ങളിൽ, ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും, CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ, പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ രസീത്, പരാതിക്കാരന്റെ തിരിച്ചറിയൽ രേഖ, നഷ്ടപ്പെട്ടുപോയ സിം ഡ്യൂപ്ലിക്കേറ്റ് എന്നിവ ആവശ്യമാണ്. www.ceir.gov.in എന്ന ലിങ്കുവഴി പോർട്ടലിൽ മേൽപ്പറഞ്ഞ രേഖകൾ അപ്‌ലോഡ് ചെയ്യുകയും തുടർന്ന് ഫോൺ ബ്ലോക്ക് ആകുകയും ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തുകയുമാണെന്ന് സൈബർസെൽ അറിയിച്ചു.

also read: തൃപ്പൂണിത്തുറയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News