പാലക്കാട് നവകേരള സദസ്സുകളിൽ ജനങ്ങൾ നൽകിയ പരാതികളിൽ നടപടികൾ വേഗത്തിൽ

പിണറായി സർക്കാരിൽ വിശ്വാസമർപ്പിച്ച് പാലക്കാട് ജില്ലയിലെ നവകേരള സദസ്സുകളിൽ ജനങ്ങൾ നൽകിയ പരാതികളിൽ നടപടികൾ വേഗത്തിൽ. ജില്ലയിൽ ആകെ ലഭിച്ച അറുപത്തി രണ്ടായിരത്തി നാനൂറ്റി പതിനാറ് അപേക്ഷകളും ദിവസങ്ങൾക്കുളിൽ തന്നെ വിവിധ വകുപ്പുകൾക്ക് തരംതിരിച്ച് കൈമാറിയിരുന്നു. ഇവയിൽ പലതിലും ഇപ്പോൾ ബന്ധപ്പെട്ട വകുപ്പുകൾ പരിഹാരത്തിനായി നടപടി സ്വീകരിച്ച് തുടങ്ങി.

Also Read; ദേശീയ സ്കൂൾ മീറ്റ് കിരീടത്തിൽ മുത്തമിട്ട കേരളം ടീമിന് ഉജ്വല വരവേൽപ്പ്

എൽഡിഎഫ് സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് നവകേരള സദസിൽ ജനങ്ങൾ പരാതികളും നിവേദനങ്ങളുമായി മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കാണാൻ എത്തിയിരുന്നത്. പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളുമായി മൂന്ന് ദിവസങ്ങളിലായി നടന്ന നവകേരള സദസ്സുകളിൽ ആകെ 62416 പരാതികളും നിവേദങ്ങളുമാണ് ലഭിച്ചത്. ലഭിച്ച പരാതികളും നിവേദനങ്ങളും ദിവസങ്ങൾക്കുള്ളിൽ തന്നെ തരംതിരിച്ച് വിവിധ വകുപ്പുകൾക്ക് കൈമാറിയിരുന്നു. അവയിലാണ് ഇപ്പോൾ നടപടികൾ സ്വീകരിച്ച് തുടങ്ങിയത്. നവകേരള സദസ്സിൽ നൽകിയ നിവേദനത്തിൽ നടപടിയെടുത്ത്, 18ആം ദിവസം അധ്യാപകനെ നിയമിച്ച് അനുഭവമാണ് തൃത്താലയിലെ ഞാങ്ങാട്ടിരി എ യു പി സ്കൂൾ അധികൃതർക്ക് പറയാനുള്ളത്. അറബി അധ്യാപനെ നിയമിക്കണമെന്ന ആവശ്യവുമായി പിടിഎ പ്രസിഡന്റ് നൽകിയ നിവേദനത്തിൽ നടപടി സ്വീകരിച്ച സർക്കാർ, 19-ആം ദിവസം പുതിയ അധ്യാപകന്റെ സേവനം സ്‌കൂളിൽ ലഭ്യമാക്കി.

Also Read; അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 2023-ല്‍ വിജിലന്‍സിന് സര്‍വ്വകാല റെക്കോര്‍ഡ്

ജന്മനായുള്ള നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് രോഗബാധിതയായ തൃത്താലയിലെ ഫാത്തിമയെന്ന കുട്ടിയുടെ കാര്യവും ഇതോടൊപ്പം എടുത്ത് പറയേണ്ടത് തന്നെയാണ്. നിവേദനം നൽകി 21-ആം ദിവസം തന്നെ, ഫാത്തിമയുടെ ആവശ്യം സംസ്ഥാന സർക്കാർ നിറവേറ്റിയിരുന്നു. നവകേരള സദസ് പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഫാത്തിമയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതും സദസ്സിന്റെ വിജയമായി വിലയിരുത്തപ്പെടുന്ന ഒന്നാണ്. ഇത്തരത്തിൽ ആയിരക്കണക്കിന് പരാതികൾക്കാണ് പാലക്കാട് ജില്ലയിൽ പലയിടത്തും പരിഹാരമായത്. നിയമക്കുരുക്കിൽപ്പെട്ട ചിലത് പ്രത്യേകം പരിശോധിച്ച് സാധ്യമായ എല്ലാകാര്യങ്ങളും ചെയ്ത് അവ കൂടി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News