ജനങ്ങൾക്ക് ഉപകാരപ്രദമായ നടപടികൾ സുതാര്യമായും, വേഗത്തിലും ചെയ്തു കൊടുക്കുകയാണ് അദാലത്തിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പാക്കും. കാലാകാലങ്ങളായി തീരാതെ കിടന്ന പരാതികൾ തീർപ്പാക്കുവാൻ അദാലത്തിലൂടെ സാധിക്കും. 182 പരാതികളാണ് താലൂക്ക് അദാലത്തിൽ സ്വീകരിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്.
മേയ് 6 ന് അടൂര്‍, മേയ് 8 ന് റാന്നി, മെയ് 9 ന് തിരുവല്ല, മേയ് 11ന് കോന്നി എന്നിവിടങ്ങളിലും താലൂക്ക്തല അദാലത്തുകള്‍ നടക്കും.പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജനകീയ പ്രശ്നങ്ങൾക്കും, വ്യക്തികളുടെ പ്രശ്നങ്ങൾക്കും അദാലത്തിലൂടെ പരിഹാരം കാണാനാകുമെന്ന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ജീവിതത്തിലെ സങ്കടങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയാണ് സർക്കാർ. ഉദ്യോഗസ്ഥർ എല്ലാവരും ദൗത്യമായി കണ്ടാണ് അവരുടെ പ്രവർത്തനങ്ങൾ ചെയ്തത്. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം എൽഎ ചൂണ്ടിക്കാട്ടി.
അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, ഡെപ്യുട്ടി കളക്ടര്‍ എല്‍എ ടി.എസ്. ജയശ്രീ, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.കെ. ലതാകുമാരി, രാജി പി രാജപ്പൻ, ജിജി മാത്യു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here