ഫെഡറൽ സമീപനത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നു, വരുമാനത്തെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം കൈകടത്തൽ നടത്തുന്നു: മുഖ്യമന്ത്രി

ഫെഡറൽ സമീപനത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ലിസ്റ്റിൽ പെട്ട കാര്യങ്ങളിൽ കേന്ദ്രം കടന്നു കയറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ ദിനാഘോഷം സമാപന സമ്മേളനം കൊട്ടാരക്കരയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: ചണ്ഡീഗഡില്‍ എഎപി നേതാക്കള്‍ ബിജെപിയിലേക്ക്; നാടകീയ സംഭവങ്ങള്‍ മേയര്‍ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ

സംസ്ഥാനങ്ങളിലെ വരുമാനത്തെ ബാധിക്കുന്ന തരത്തിൽ കൈകടത്തൽ നടത്തുന്നുവെന്നും ഗ്രാൻഡുകൾ കേരളത്തിന് കൃത്യമായി കിട്ടുന്നില്ല. കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതം സംസ്ഥാനത്തിന് കിട്ടുന്നില്ല എന്നും ഗ്രാൻറ് സൗജന്യമോ, ഔദാര്യമോ അല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനപരമായ അവകാശം ആണെന്നും നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം ധനകാര്യ കമ്മീഷന് മാത്രം ആണ്. പക്ഷേ ധനകാര്യ മന്ത്രാലയമാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു .

ALSO READ: രണ്ടു വയസുകാരി മേരിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി മൊഴി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

രാജ്യത്ത് ഏറ്റവും കുറവ് ഭരിദ്ര വിഭാഗമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാന ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നു.എന്നിട്ടും ഗ്രാൻറ് നിഷേധിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.യഥാസമയം കേന്ദ്രം അർഹമായ പണം നൽകുന്നില്ല. ധനകാര്യ കമ്മീഷൻ പറയാത്ത നിബന്ധന കേന്ദ്ര ധനമന്ത്രാലയം അടിച്ചേൽപ്പിക്കുന്നു.കേന്ദ്രത്തിൽ നിന്ന് അർഹമായത് ലഭിക്കാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News