കരിപ്പൂര്‍ ലഹരിവേട്ടയില്‍ നിൻ്റെ പങ്ക് പറയ്, ചെന്ന് നിൻ്റെ യോഗിയുടെ പങ്ക് ആദ്യം ചോദിക്ക്: വിദ്വേഷ കമന്റിട്ടവന് ഐഷ നൽകിയ മറുപടി വൈറൽ

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന വിദ്വേഷ കമന്റിന് മറുപടി നൽകി ആക്ടിവിസ്റ്റും സംവിധായികയുമായി ഐഷ സുല്‍ത്താന. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം ബന്ധപ്പെടുത്തി ഫേസ്ബുക്കില്‍ ഐഷ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ വന്ന വിദ്വേഷ കമന്റിനാണ് ഐഷ സുൽത്താന മറുപടി നൽകിയത്.

ALSO READ: കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന് ഇന്ന് ജന്മദിനം

‘മതില്‍ ചാടിയാലോ’ എന്ന ക്യാപ്ഷനില്‍ ഐഷ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിൽ നിന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിന് താഴെ കെ ആര്‍ കമലന്‍ എന്ന പേരിൽ പ്രൊഫൈലുള്ള ഒരാൾ വിദ്വേഷ കമന്റിടുകയായിരുന്നു. കരിപ്പൂര്‍ ലഹരിവേട്ടയില്‍ ഐഷയുടെ പങ്ക് എന്താണെന്ന് പറയണമെന്നായിരുന്നു ഇയാളുടെ കമന്റ്. എന്നാൽ ഇതിന് അപ്രതീക്ഷിതമായ ഒരു മറുപടിയാണ് ഐഷ സുൽത്താന നൽകിയത്. കേരളാ പൊലീസ് പിടിച്ച പ്രതി ഉത്തര്‍പ്രദേശുകാരനാണെന്നും നീ ചെന്ന് നിന്റെ യോഗിയുടെ പങ്ക് ആദ്യം ചോദിക്കണമെന്നുമായിരുന്നു ഐഷയുടെ മറുപടി.

ALSO READ: നല്ല കിടിലന്‍ രുചിയില്‍ പെട്ടന്ന് തയ്യാറാക്കാം മഷ്‌റൂം ചിക്കന്‍ പാസ്ത

കമന്റ്

‘കരിപ്പൂര്‍ ലഹരിവേട്ടയില്‍ നിന്റെ പങ്ക് പറയ്. എന്നിട്ട് നീ എന്ത് പണ്ടാരം വേണമെങ്കിലും ചെയ്‌തോ? പിന്നെ ഒരു കാര്യം നിന്റെ തന്തയില്ലാ കാക്ക കൂട്ടങ്ങളോട് എനിക്ക് മറുപടി തരരുത് എന്ന് പറഞ്ഞേക്കണം, വിവരദോഷികള്‍’

ഐഷ സുല്‍ത്താനയുടെ മറുപടി

‘നീ ചെന്ന് നിന്റെ യോഗിയുടെ പങ്ക് ആദ്യം ചോദിക്ക്. കാരണം കേരളാ പൊലീസ് പിടിച്ച പ്രതി ഉത്തര്‍പ്രദേശുകാരനാണ്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News