മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്ന് പേരെ കോടതി വെറുതെ വിട്ടു. 2013 ലാണ് ദുരാചരങ്ങള്‍ക്കെതിരെ പ്രതികരിച്ച നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. കേസില്‍ പൂനെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
Also Read : ജസ്‌ന കേസിൽ തുടരന്വേഷണം; സിബിഐയ്ക്ക് നിർദേശം നൽകി തിരുവനന്തപുരം സിജെഎം കോടതി
പ്രതികളായ സച്ചിന്‍ ആന്‍ഡുറെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഗൂഢാലോചന കുറ്റം ചുമത്തിയ പ്രതികളായ വീരേന്ദ്രസിങ് താവ്‌ഡെ, സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. സനാതന്‍ സസ്ത എന്ന സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
2013 ആഗസ്റ്റ് 20നാണ് ധബോല്‍ക്കറെ ബൈക്കിലെത്തിയ അക്രമികള്‍ വെടിവെച്ചുകൊന്നത്. ധബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി സ്ഥാപകനായിരുന്നു. പൂനെ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ബോംബെ ഹൈകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സി.ബി.ഐ 2014-ല്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
തുടര്‍ന്ന് സിബിഐ ഹിന്ദു വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള ഇ.എന്‍.ടി സര്‍ജന്‍ ഡോ. വീരേന്ദ്രസിങ് തവാഡെയെ 2016 ജൂണില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളാണ് തവാഡെയെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here