വിവാഹ തട്ടിപ്പുവീരനായ അച്ഛൻ, കൂലിപ്പണിയെടുത്ത് അമ്മയും അമ്മൂമ്മയും വളർത്തി; അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഫൂലൻ ദേവിയായേനെ: ശ്രീലക്ഷ്മി അറയ്ക്കല്‍

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ. ജീവിതത്തിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ശ്രീലക്ഷ്മി തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ തൻ്റെ ജീവിത സാഹചര്യങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും വ്യക്തമാകുകയാണ് ശ്രീലക്ഷ്മി അറക്കൽ. അച്ഛൻ ഒരു വിവാഹ തട്ടിപ്പ് വീരനായിരുനെന്നും, അമ്മയും അമ്മൂമ്മയും ചേർന്നാണ് തന്നെ വളർത്തിയതെന്നും ശ്രീലക്ഷ്മി പറയുന്നു. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരിക്കുന്നു ശ്രീലക്ഷ്മിയുടെ തുറന്നു പറച്ചിൽ.

ശ്രീലക്ഷ്മി പറഞ്ഞത്

ALSO READ: വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് ജ്യോതിക; മുബൈയിലേക്ക് താമസം മാറിയതിന് പിന്നിൽ കാരണങ്ങൾ ഉണ്ട്

എന്റെ അമ്മൂമ്മ ബോള്‍ഡായ സ്ത്രീയല്ല, പഞ്ചപാവമാണ്. ആ അമ്മൂമ്മയ്ക്ക് എങ്ങനെയാണ് എന്റെ അമ്മയെ പോലൊരു റിബല്‍ ആയ ആള്‍ ജനിച്ചതെന്ന് എനിക്ക് അറിയില്ല. ഇവര്‍ക്ക് രണ്ടു പേര്‍ക്കുമിടയിലാണ് ഞാന്‍ വളര്‍ന്നത്. അമ്മ മാത്രമാണ് വളര്‍ത്തിയിരുന്നതെങ്കില്‍ ഞാന്‍ ഭയങ്കര റിബല്‍ ആയേനെ, ഫൂലന്‍ ദേവിയെ ഒക്കെ പോലെ. അതേസമയം അമ്മൂമ്മ ഒരുപാട് മൂല്യങ്ങളും എത്തിക്‌സുമുള്ള ആളാണ്. ഇവര്‍ രണ്ടു പേരും കൂടെ വളര്‍ത്തിയതു കൊണ്ടാണ് ഞാന്‍ ഇങ്ങനെ.

എന്റെ അച്ഛന്‍ വിവാഹ തട്ടിപ്പുവീരന്‍ ആയിരുന്നു. 20 ഓളം വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് എന്റെ അമ്മ. അമ്മ അത് തിരിച്ചറിഞ്ഞു. അമ്മ പോലീസില്‍ പരാതി നല്‍കുകയും അങ്ങനെ പോലീസ് വന്ന് ഇയാളെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു. എനിക്ക് ആറ് മാസം ആയപ്പോള്‍ മുതല്‍ കൂലിപ്പണിയ്ക്ക് പോവുമായിരുന്നു. എനിക്ക് 3-4 വയസുള്ളപ്പോഴാണ് അമ്മയ്ക്ക് അംഗനവാടി ടീച്ചറായി ജോലി കിട്ടുന്നത്. പിന്നെ എന്നെ വളര്‍ത്തിയത് അമ്മൂമ്മയാണ്.

അമ്മ അച്ഛനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അമ്മയ്ക്ക് അച്ഛനോടുള്ള വെറുപ്പ് അമ്മ എന്നോട് പറഞ്ഞിട്ടില്ല. ഒന്നുമില്ലെങ്കിലും എന്നെ ജനിപ്പിച്ചതല്ലേ. പക്ഷെ എന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. സ്വന്തം മകളുടെ ജീവിതം നശിപ്പിച്ച ആളാണല്ലോ. വീട്ടില്‍ പണ്ട് കുറേ ആടുകളുണ്ടായിരുന്നു. ഞാനും അമ്മൂമ്മയും ആട് മേയ്ക്കാന്‍ പോവുമായിരുന്നു. ആ സമയം അമ്മൂമ്മയുടെ കഥകേള്‍ക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി. കേള്‍ക്കുന്ന കഥകള്‍ അധികവും അച്ഛനെക്കുറിച്ചായിരുന്നു.

ALSO READ: ‘ദുരനുഭവമുണ്ടായതിൽ ഖേദിക്കുന്നു’, ‘പരാതി സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു’; ചുള്ളിക്കാടിന്‍റെ വിമര്‍ശനത്തില്‍ അശോകന്‍ ചരുവിലും സച്ചിദാനന്ദനും

അമ്മയും മകളും മാത്രമുള്ള വീട്ടില്‍ പോയി പെണ്ണുങ്ങളെ കണ്ടു പിടിച്ച്, സ്ത്രീധനം കൊടുക്കാനില്ലാത്തവരെ തിരഞ്ഞു പിടിച്ച് കല്യാണം കഴിക്കും. എന്നിട്ട് അവിടെ നിന്നും ഉള്ള സ്വത്തും പണവുമൊക്കെ അടിച്ചുമാറ്റുകയായിരുന്നു അയാള്‍ ചെയ്തിരുന്നത്. ചിലപ്പോള്‍ പെണ്ണുങ്ങളെ ബോംബെയില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുമായിരുന്നു. അത്രയും വൃത്തികെട്ട മനുഷ്യനാണ്. അമ്മൂമ്മയാണ് അയാളെക്കുറിച്ച് എന്നോട് പറയുന്നത്. അമ്മ ഇപ്പോഴും അയാളെക്കുറിച്ച് ഒന്നും സംസാരിക്കാറില്ല.

എനിക്ക് അയാളോട് ഭയങ്കര പകയാണ്. പണ്ട് ഞാന്‍ ഇരുമ്പിന്റെ ഒരു വടി അരകല്ലിന്റെ അടിയില്‍ വച്ചിരുന്നു. അതെന്തിനാണെന്ന് അമ്മൂമ്മ ചോദിച്ചു. അയാള്‍ വരികയാണെങ്കില്‍ തല്ലിക്കൊല്ലാന്‍ ആണെന്നാണ് ഞാന്‍ പറഞ്ഞത്. ചെറുപ്പം തൊട്ടേ വെറുപ്പാണ് അയാളോട്. അച്ഛന്‍ എന്ന് ഇതുവരെ വിളിച്ചിട്ടില്ല. എന്റെ അമ്മയെ മാത്രമല്ല, എത്ര സ്ത്രീകളെയാണ് അയാള്‍ ചതിച്ചത്. ഞാനിതുവരെ കണ്ടിട്ടില്ല. വഴിയില്‍ വച്ച് ചിലപ്പോള്‍ കണ്ടിട്ടുണ്ടാകാം. പക്ഷെ എനിക്കറിയില്ലല്ലോ. മുഖം എനിക്കറിയില്ല. ഞാന്‍ 40 ദിവസമല്ലേ കണ്ടിട്ടുള്ളൂ.

വീട്ടിലൊരു കല്യാണ ഫോട്ടോയുണ്ടായിരുന്നു. മുഖമൊന്നും വ്യക്തമാകാത്തത്. അമ്മയുടേയും അച്ഛന്റേയും തന്നെയാണോ അതോ ഇനി അയാളുടേയും വേറെ ആരുടേയും ഫോട്ടോ ആണോന്നും അറിയില്ല. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ കസിന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും കല്യാണ ഫോട്ടോയില്‍ ഭക്ഷണ വിളമ്പുന്ന അച്ഛന്റെ ഫോട്ടോയുണ്ടെന്ന് പറഞ്ഞു. എനിക്ക് കാണണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനൊരാളുടെ മുഖം മനസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News