ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകര്‍മങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിനെതിരെ പരാതി. മാധ്യമശ്രദ്ധ നേടാന്‍ വ്യാജ ആരോപണം ഉന്നയിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ അഡ്വ. ജിയാസ് ജമാലാണ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. തെറ്റായ പ്രസ്താവനയിലൂടെ ഇയാള്‍ മതസ്പര്‍ധയുണ്ടാക്കാനും കലാപത്തിനും ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
Also Read- ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി
ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്നാണ് ശേഷക്രിയക്ക് പിന്നാലെ രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എംഎല്‍എ ഇയാളെ ചേര്‍ത്ത് പിടിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ലെന്നാണ് പൂജാരിമാര്‍ പറഞ്ഞതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഡ്വ. ജിയാസ് ജമാല്‍ പരാതി നല്‍കിയത്.
Also Read- ‘കര്‍ണനാണ് എന്റെ ഹീറോ’… എന്റെ ഔദ്യോഗികജീവിതവും അതുപോലെ, തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here