പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത് ഇന്ന്

ദില്ലിയില്‍ പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത് ഇന്ന്. രാവിലെ 11:30ന് ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തും. ഇതേസമയത്ത് തന്നെ തിക്രു, ഗാസിപ്പൂര്‍, സിംഘു എന്നീ അതിര്‍ത്തികളില്‍ നിന്നും ദില്ലിക്ക് അകത്തേക്കും മാര്‍ച്ച് നടത്തും. തീര്‍ത്തും സമാധാനപരമായിരിക്കും മാര്‍ച്ചെന്ന് താരങ്ങള്‍ അറിയിച്ചു.

ബ്രിജ് ഭൂഷണിനെതിരെ ദില്ലി പൊലീസ് നടപടി സ്വീകരികാത്ത സാഹചര്യത്തിലാണ് മഹാ പഞ്ചായത്ത് സംഘടിപ്പിക്കുന്നത്. മാസം ഒന്ന് പിന്നിട്ടിട്ടും ഗുസ്തി താരങ്ങളുടെ പരാതിയില്‍ ദില്ലി പൊലീസ് പേരിന് പോലും നടപടി സ്വീകരിച്ചിട്ടില്ല. മെയ് 27 നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ഖാപ്പ് പഞ്ചായത്ത് താക്കീതും നല്‍കി.

ഇതുവരെയും എഫ്‌ഐആറില്‍ തുടര്‍നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാളെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ വലിയ പ്രക്ഷോഭത്തിനായി ഗുസ്തി താരങ്ങള്‍ ഒരുങ്ങുന്നത്.

രാവിലെ പതിനൊന്ന് മണിയോടെ ജന്തര്‍ മന്ദറില്‍ നിന്നും രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഒപ്പമായിരിക്കും താരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഗാസിപ്പൂര്‍ അതിര്‍ത്തിയിലും, ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ തിക്രി അതിര്‍ത്തിയിലും, പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലും ഇതേ സമയം മാര്‍ച്ച് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News