മാനസികാരോഗ്യ ആശുപത്രിയിലാണോ അതോ മരിച്ചോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അബ്ബാസ്

തമിഴിലും മലയാളത്തിലും പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് അബ്ബാസ്. കുറേ വര്‍ഷമായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോള്‍. ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് മനസ് തുറന്നിരിക്കുന്നത്.

എന്താണ് സംഭവിച്ചതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ തിരിച്ചു വരുന്നുണ്ടോ, തിരിച്ചു വരണം എന്നൊക്കെ ആവശ്യപ്പെടാറുണ്ട്. നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നും ചിലര്‍ ചോദിക്കാറുണ്ട്. ഞാന്‍ മാനസികാരോഗ്യ ആശുപത്രിയിലാണോ അതോ മരിച്ചോ എന്നൊക്കെയായിരുന്നു ചിലരുടെ അന്വേഷണം. എന്താണ് എനിക്ക് സംഭവിച്ചതെന്ന് അഭിമുഖത്തില്‍ പറയണം എന്ന് ആഗ്രഹിച്ചിരുന്നു.

Also Read : കാമുകനെ ഒഴിവാക്കാൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ; യുവാവിൻ്റെ മരണത്തിന് പിന്നിലെ ദൂരൂഹതയുടെ ചുരുളഴിഞ്ഞു

ഞാന്‍ കുട്ടികളുമായി സമയം ചെലവഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ സര്‍ക്യൂട്ടില്‍ നിന്ന് ഒരുപാട് മാറിപ്പോയി. നടനായിരുന്നപ്പോള്‍ കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനായിരുന്നില്ല. കുട്ടികള്‍ക്കൊത്ത് സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചതിനാല്‍ കുടുംബത്തിനൊപ്പം ന്യൂസിലാന്‍ഡിലേക്ക് പോകുകയായിരുന്നു എന്നും അബ്ബാസ് വ്യക്തമാക്കുന്നു.

അബ്ബാസ് പ്രധാന വേഷത്തിലെത്തിയ ആദ്യ ചിത്രം ‘കാതല്‍ ദേശം’ വന്‍ ഹിറ്റായിരുന്നു. ‘പടയപ്പ’, ‘ഹേയ് റാം’, ‘കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയന്‍’,’കണ്ണെഴുതി പൊട്ടും തൊട്ട്’ തുടങ്ങി നിരവധി ഹിറ്റുകളില്‍ അബ്ബാസ് പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News