‘ഹാർപിക്കിന്റെ പരസ്യത്തിലല്ലേ ആൽക്കഹോളിന്റെ പരസ്യത്തിൽ അല്ലല്ലോ അഭിനയിച്ചത്’: നല്ല പണം കിട്ടി, വളരെ എൻജോയ് ചെയ്താണ് പരസ്യം ചെയ്തതെന്ന് അബ്ബാസ്

ഹാർപിക് എന്ന ടോയ്‌ലറ്റ് ക്ളീനറിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് നിരന്തരം സൈബർ ആക്രമണങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് അബ്ബാസ്. ഇപ്പോഴിതാ താൻ എന്തുകൊണ്ട് ആ പരസ്യത്തിൽ അഭിനയിച്ചു എന്ന് പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് നടൻ.

ALSO READ: ദേശീയ പാതാ വികസനം: മുഖ്യമന്ത്രി ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

ഹാർപ്പിക്കിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഓക്കേ പറയുന്നതിനുമുൻപ് ഞാൻ ഒന്നോ രണ്ടോ പടങ്ങൾ മാത്രമാണ് ചെയ്തതെന്ന് അബ്ബാസ് പറയുന്നു. അപ്പോഴാണ് ഹാർപ്പിക്കിന്റെ ഓഫർ വന്നതെന്നും, ആ പ്രസായത്തിൽ നിന്നും നല്ല പണവും കിട്ടിയെന്നും അബ്ബാസ് പറഞ്ഞു.

ALSO READ: ‘ഇന്ത്യ എന്ന പേര് ഉപയോഗിക്കരുത്’, പ്രതിപക്ഷ സഖ്യത്തിനെതിരെ അഡ്വക്കേറ്റ്  വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

‘മാത്രമല്ല ഹാർപ്പിക്കിന്റെ പരസ്യത്തിലൂടെ നെഗറ്റീവായി ഞാൻ ഒന്നിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. അത് ശരീരത്തിന് ഹാനികരമായ തരത്തിലുമുള്ള ആൽക്കഹോൾ അല്ല. ടോയ്‌ലെറ്റിലുള്ള അണുക്കൾ നശിക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള ഒരു പ്രോഡക്റ്റാണ്. ആ ഒരു തോന്നൽ വന്നപ്പോൾ ഈ പരസ്യം ചെയ്തേക്കാം എന്ന് തോന്നി. ഹാർപ്പിക്കിന്റെ പരസ്യം ഞാൻ വളരെ എൻജോയ് ചെയ്താണ് ചെയ്തത്’, അബ്ബാസ് പറഞ്ഞു.

ALSO READ: വിവാഹ വസ്ത്രം ഭംഗിയായി ഡിസൈൻ ചെയ്ത് നൽകിയില്ലെന്ന് പരാതി, ബൊട്ടീക് ഉടമ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

അതേസമയം, ചിലരൊക്കെ ‘എന്താ സാർ പുതിയ ബോട്ടിൽ വന്നോ?’ എന്നൊക്കെ ചോദിച്ച് കളിയാക്കുമെന്ന് അബ്ബാസ് പറയുന്നു. ഇതുള്ളതുകൊണ്ട് എന്റെ ടോയ്‌ലെറ്റ് വൃത്തിയായിരിക്കും എന്ന് ഞാൻ തിരിച്ച് മറുപടി പറയുമെന്നും, ട്രോൾ ചെയ്യുന്നവർ ഇതൊക്കെ മാറ്റിപ്പറയും ഇയാൾക്ക് കുഴപ്പമില്ലെന്ന് കരുതി ട്രോൾ ചെയ്യുന്നത് നിർത്തുമെന്നും അബ്ബാസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News