നടൻ അജിത്തിന്റെ പുതിയ പ്രസ്താവനയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പൊതുവെ ഫാൻസ് സ്നേഹവും വാഴ്ത്തലുകളും ഒന്നും തീരെ ഇഷ്ടമില്ലാത്ത താരം കൂടിയാണ് അജിത്. ഇപ്പോഴിതാ തന്നെ ‘കടവുളേ…അജിത്തേ’ എന്ന അഭിസംബോധന ചെയ്യരുതെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇത്തരം വിളികള്‍ തന്നെ അസ്വസ്ഥയുണ്ടാക്കുന്നതും അലോസരപ്പെടുത്തുന്നതുമാണെന്നാണ് താരം പറയുന്നത്.
പേരിനൊപ്പം എന്തെങ്കിലും ഒരു തരം അഭിസംബോധന ചേർക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് താരം പറഞ്ഞത്.പൊതുസ്ഥലങ്ങളിൽ ഈ മുദ്രാവാക്യം വിളിക്കുന്ന എല്ലാവരോടും ഇത് ഉടൻ നിർത്താനും അങ്ങനെ ചെയ്യുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കാനും ശ്രമിക്കണം എന്നും താരം പറഞ്ഞു. കഠിനാധ്വാനം ചെയ്യുക, ആരെയും വേദനിപ്പിക്കാതെ, നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുക, നിയമം അനുസരിക്കുന്ന പൗരന്മാരായിരിക്കുക എന്നും അജിത് പറഞ്ഞു.
also read: ഗോവ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി നിവിന്‍ന്റെ ആദ്യ വെബ് സീരീസ്; പുതുമ നിറഞ്ഞ ആവിഷ്‌കാരമായി ‘ഫാര്‍മ’
കഴിഞ്ഞ ദിവസം നടന്റെ ആരാധകർ പങ്കുവെച്ച ‘കടവുളേ അജിത്തേ’ എന്ന അഭിസംബോധന സോഷ്യൽ മീഡിയയിൽ വൈറലായ സാഹചര്യത്തിൽ കൂടിയാണ് അജിത്തിന്റെ പുതിയ പ്രസ്താവന. തമിഴ്നാട്ടിലും കേരളത്തിലുമുൾപ്പടെ താരത്തെ ആരാധകർ ഇങ്ങനെയാണ് വിളിച്ചിരുന്നത്. മുൻപും ആരാധകർ വിളിച്ചിരുന്ന ‘തല’ വിളി അവസാനിപ്പിക്കാൻ അജിത് ആവശ്യപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here