സിനിമ ചിത്രീകരണത്തിനിടെ അജിത്തിന്റെ കാർ തലകീഴായി മറിഞ്ഞു, ദൃശ്യം കണ്ട് ഞെട്ടലോടെ ആരാധകർ: വീഡിയോ

സിനിമ ചിത്രീകരണത്തിനിടെ തമിഴ്‌നടൻ അജിത്തിന്റെ കാർ തലകീഴായി മറിഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ഷൂട്ടിനിടെ നടന്ന അപകടത്തിൽ താരത്തിന് പരിക്കേറ്റിട്ടുണ്ട്. അണിയറപ്രവർത്തകർ പങ്കുവെച്ച വിഡിയോയിൽ അപകടത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിന് പരിക്ക് പറ്റിയതു കൊണ്ട് ഷൂട്ട് നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ALSO READ: ‘ദിനോസറുകൾ മരിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിൽ ജീവിക്കുന്നു’, അരുണാചലിൽ മരിച്ച ആര്യയുടെ ലാപ്ടോപ്പിലെ വിചിത്ര വിശ്വാസങ്ങൾ തീരുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അസര്‍ബൈജാനിലെ ഷൂട്ടിനിടെ ചെയ്‌സിങ് സീനില്‍ അജിത് ഓടിച്ച വണ്ടി നിയന്ത്രണം തെറ്റി മറിയുന്നതിന്റെ വീഡിയോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വളരെ വേഗതയിൽ വന്ന വാഹനം സ്‌കിഡ് ചെയ്ത് യു ടേണ്‍ എടുക്കുന്നതിനിടെ റോഡില്‍ നിന്ന് തെന്നിമാറി കീഴ്‌മേല്‍ മറിയുകയായിരുന്നു.

ALSO READ: ‘ക്ഷേത്രത്തിനും പള്ളിക്കും ഒരു കവാടം കൊണ്ട് മതില് തീർത്ത നാടാണ് കേരളം, ബിജെപിയുടെ നീക്കങ്ങൾ ഇവിടെ നടപ്പാകില്ല’; എ എ റഹീം എം പി

അതേസമയം, ഇതാദ്യമായിട്ടല്ല അജിത്തിന് ഷൂട്ടിനിടെ പരിക്കേൽക്കുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ ഇതിന് മുമ്പ് വലിമൈ എന്ന ചിത്രത്തിലെ ബൈക്ക് സ്റ്റണ്ട് സീനിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് അജിത് വീണിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News