16 വർഷത്തെ കഷ്ടപ്പാടോ? ‘ആടുജീവിതത്തിൻ്റെ ട്രെയിലര്‍ കണ്ടു, ഇത് ഞാൻ തിയേറ്ററിൽ നിന്ന് തന്നെ കാണും’, അമ്പരന്ന് അക്ഷയ് കുമാർ

ആടുജീവിതം സിനിമയെ കുറിച്ച് നടൻ അക്ഷയ് കുമാർ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിനെ വേദിയിൽ ഇരുത്തിക്കൊണ്ട് അക്ഷയ് കുമാർ ആടുജീവിതത്തെ കുറിച്ച് സംസാരിച്ചത്. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായിട്ടാണ് വേഷമിടുന്നത്.

ALSO READ: ‘ഫോട്ടോയ്ക്ക് ചാക്കോച്ചൻ കമന്റ് ചെയ്‌താൽ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണും’; വ്യത്യസ്തമായ ആശംസയുമായി പിഷാരടി

അക്ഷയ് കുമാർ പറഞ്ഞത്

പൃഥ്വി ഒരു നല്ല നടനാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല രസമായിരുന്നു. ഞങ്ങളെക്കാള്‍ കൂടുതല്‍ ഡയലോഗുകള്‍ ചിത്രത്തില്‍ പൃഥ്വിക്കായിരുന്നു. മാത്രമല്ല അഭിനയത്തെക്കുറിച്ച് ഞാന്‍ ഒത്തിരി കാര്യങ്ങള്‍ പൃഥ്വിയില്‍ നിന്നും പഠിച്ചു.

ALSO READ: ‘അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതർ, സ്വകാര്യമായി ചടങ്ങുകൾ’, വാർത്തകളും ചിത്രവും ഏറ്റെടുത്ത് ആരാധകർ: സത്യാവസ്ഥയെന്ത്?

കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നതിനര്‍ത്ഥം ഞാന്‍ മികച്ച ആക്ടറാണ് എന്നല്ല. പൃഥ്വി ഒരുപാട് മികച്ച നടനാണ്. അദ്ദേഹം എനിക്ക് ആടുജീവിത്തതിന്റെ ട്രെയിലര്‍ കാണിച്ചുതന്നു. സാധാരണ ഞാന്‍ സിനിമാ സ്‌ക്രീനിങ്ങുകള്‍ക്ക് പോകാറില്ല. പക്ഷെ ഇത് കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് അങ്ങോട്ട് പറഞ്ഞു, സ്‌ക്രീനിംഗ് നടക്കുമ്പോള്‍ എന്നെ വിളിക്കണമെന്ന്. ട്രെയിലര്‍ കണ്ടിട്ട് നല്ലതായി തോന്നി. നിങ്ങള്‍ എല്ലാവരും പോയി കാണണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News