“കൂടെയുണ്ടായിരുന്നവർ തന്ന കൊടുക്കൽ വാങ്ങലിൽ നിന്നാണ് ഇട്ടി സൃഷ്ടിക്കപ്പെട്ടത്”- അലൻസിയർ

ഒരു നടനെന്ന നിലയിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരമെന്ന് നടൻ അലൻസിയർ. മജു സംവിധാനം ചെയ്ത അപ്പനിലെ അഭിനയത്തിനാണ് പ്രത്യേക ജൂറി പരാമർശം അലൻസിയർ നേടിയത്.

Also Read: ‘നന്‍പകല്‍ നേരത്ത് മമ്മൂട്ടി’; അഭിനയത്തിന്റെ അനന്ത സാധ്യതകള്‍

അപ്പൻ സിനിമയിൽ തന്നെ ഭാഗമാക്കിയ സംവിധായകൻ മജു ഇല്ലെങ്കിൽ ഇട്ടി എന്ന കഥാപാത്രമില്ല ഇട്ടിയില്ലെങ്കിൽ അപ്പൻ ഇല്ല അലൻസിയർ പറഞ്ഞു. പുരസ്കാര പ്രഖ്യാപനശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിൽ തന്നോടൊപ്പം അഭിനയിച്ച സണ്ണി വെയിൻ, അനന്യ തുടങ്ങിയ ഒരുപാട് ആർട്ടിസ്റ്റുകൾ തന്ന കൊടുക്കൽ വാങ്ങലിൽ നിന്നാണ് തന്റെ ഇട്ടി എന്ന കഥാപാത്രം സൃഷ്ടിച്ചതെന്ന് അലൻസിയർ കൈരളിന്യൂസിനോട് പറഞ്ഞു. തനിക്ക് കിട്ടിയ ഈ ബഹുമതി അപ്പൻ സിനിമയിൽ തന്നോടൊപ്പം അഭിനയിച്ച സഹനടന്മാർക്കും നടിമാർക്കും തനിക്ക് ഭക്ഷണം വിളമ്പി തന്നവർക്കും, ലൊക്കേഷനിൽ നിന്ന് സുരക്ഷിതമായി ഹോട്ടലിൽ എത്തിച്ചവർക്കുമായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ‘രേഖ’യിൽ തിളങ്ങി വിൻസി അലോഷ്യസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News