കയ്യിലൊരു യൂട്യൂബ് ചാനലുണ്ടെങ്കിൽ എന്തുമാകാമോ?, നടൻ അല്ലു അർജുനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ ആരാധകർ

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെയും ഭാര്യക്കെതിരെയും നിരന്തരം അധിക്ഷേപ വീഡിയോ നിർമിക്കുന്ന യൂട്യൂബർക്കെതിരെ രംഗത്തെത്തി ആരാധകർ. കഴിഞ്ഞ കുറേ മാസങ്ങളായി ഇയാളുടെ ഹൈദരാബാദിലുള്ള റെഡ് ടിവിയെന്ന യുട്യൂബ് ചാനലിലൂടെയാണ് അല്ലുവിനും ഭാര്യയ്ക്കുമെതിരെ ഇയാൾ യാതൊരു അടിസ്ഥാനവുമില്ലാത്ത മോശം പരാമർശങ്ങൾ നടത്തിയിരുന്നതെന്ന് അല്ലുവിൻ്റെ ആരാധകർ പറഞ്ഞു. തുടർന്ന് അല്ലു ഫാൻസ് പ്രവർത്തകർ സംഘടിച്ചെത്തി ഇയാളെ നേരിൽ കാണുകയും സംഭവത്തിൽ യൂട്യൂബറെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു. അല്ലുവിനെ അധിക്ഷേപിക്കുന്ന വീഡിയോകൾ യൂട്യൂബിൽ നിന്നും ഉടൻ നീക്കണമെന്നും ആരാധകർ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതേസമയം അല്ലുവിൻ്റെ  പുതിയ ചിത്രമായ പുഷ്പ 2 അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് ആയിരിക്കും തിയേറ്ററുകളിൽ എത്തുക. ഓവർസീസിലൂടെ മാത്രം 125 കോടി രൂപയുടെ ബിസിനസ് സ്വന്തമാക്കിയിട്ടുള്ള ചിത്രത്തിൻ്റെ തിയേറ്റർ അവകാശം വിറ്റഴിച്ചത് 600 കോടി രൂപയ്ക്കാണെന്ന് വാർത്തകളുണ്ട്. പ്രീ സെയിലിലൂടെ മാത്രം 1,085 കോടി രൂപയുടെ ബിസിനസാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിൻ്റെ നിർമാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News