പുഷ്പ 2 സിനിമയില്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചതിന് അല്ലു അര്‍ജുനെതിരേ പരാതിയുമായി തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ. നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗമാണെന്നാണ് പരാതിയിലുള്ളത്.
പുഷ്പ 2 ല്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ട്. ഈ രംഗത്തിനെതിരെയാണ് പരാതി. ചിത്രത്തിന്റെ സംവിധായകന്‍ സുകുമാറിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
ഒട്ടും മര്യാദയില്ലാത്ത രംഗമാണെന്നും പരാതിയില്‍ പറയുന്നു. നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രംഗത്തെ എങ്ങനെ അംഗീകരിക്കാനാകും എന്നും പരാതിയില്‍ ചോദിക്കുന്നു.
Also Read : മറുപടിയില്ലാതെ ഉത്തരംമുട്ടി അല്ലു അര്‍ജുന്‍; 2 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍, നാടകീയ രംഗങ്ങള്‍
അതേസമയം, പുഷ്പ 2 ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈദരാബാദ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഡിസിപിയും എസ്പിയും അടങ്ങുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലു അര്‍ജുനെ ചോദ്യം ചെയ്തത്.
പൊലീസിന്റെ മിക്ക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതെ, നടന്‍ മൗനം പാലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡിസംബർ 4ന് ഇറങ്ങിയ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്.
Also Read : ഒടുവില്‍ വീടുവിട്ടിറങ്ങി അല്ലു അര്‍ജുന്റെ ഭാര്യയും മക്കളും; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച
അന്നത്തെ പ്രദർശനം കാണുന്നതിനായി അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇത് വലിയ തിക്കും തിരക്കിനും കാരണമായി. ഇതാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ യുവതിയുടെ മകനും ഗുരുതരമായി പരുക്കേറ്റിരുന്നു.
പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു.
നടന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. നടന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘം വീട്ടിലെ ചെടിച്ചട്ടികളും ജനലുകളും തല്ലിത്തകര്‍ത്തു. തുടര്‍ന്ന് വീട്ടു വളപ്പിലെ കല്ലുകളും തക്കാളികളും ഇവര്‍ വലിച്ചെറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here