സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ അല്ലുഅർജ്ജുന്റെ അറസ്റ്റും റിമാൻഡും. കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ താരം വീട്ടിലെത്തിയപ്പോഴുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്. കുടുംബവുമൊത്തുള്ള വികാര നിർഭരമായ നിമിഷങ്ങൾ ആരാധകരെയും സങ്കടത്തിലാക്കിയിരുന്നു. പ്രമുഖർ ഉൾപ്പടെയും നിരവധിയാളുകളാണ് അല്ലുവിന് പിന്തുണയുമായി എത്തിയത്.
ഇപ്പോഴിതാ ജയിൽ മോചനത്തിനു പിന്നാലെ ചിരഞ്ജീവിയെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്റെ അമ്മാവനാണ് ചിരഞ്ജീവി. ഭാര്യ സ്‌നേഹ റെഡ്ഡിക്കും മക്കള്‍ക്കുമൊപ്പമാണ് താരം ചിരഞ്ജീവിയുടെ വീട്ടില്‍ എത്തിയത്.അല്ലു അര്‍ജുനനും ചിരഞ്ജീവിയും കൂടിയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധിയാളുകളാണ് ഈ ചിത്രത്തിന് താഴെ കമന്റുകൾ ഇടുന്നത്.
അല്ലുവിന്റെ അറസ്റ്റിന്റെ പിന്നാലെ ചിരഞ്ജീവി നടന്റെ വീട്ടില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ഇടക്കാല ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലു അര്‍ജുനെ കാണാന്‍ ചിരഞ്ജീവിയുടെ ഭാര്യ സുരേഖയും എത്തിയിരുന്നു.
അല്ലുവിന്റെ അറസ്റ്റിനു പിന്നാലെ താരവും ചിരഞ്ജീവിയുടെ കുടുംബവും തമ്മില്‍ അകല്‍ച്ചയിലാണ് എന്ന തരത്തില്‍ വാർത്തകൾ ഉണ്ടായിരുന്നു. ഈ വാർത്തകൾക്ക് എതിരെയുള്ള ഒന്നുകൂടിയാണ് ഇവരുടെ സന്ദർശനം. കൂടാതെ തെലുങ്ക് താരങ്ങളായ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബാട്ടി, നാഗ ചൈതന്യ തുടങ്ങിയവര്‍ താരത്തെ വീട്ടിലെത്തി കണ്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here