നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു. മറ്റൊരു നടന്‍ പളനിയപ്പന്റെ കാര്‍ ശരണ്‍രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കെ കെ നഗറില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ശരണ്‍രാജ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
പളനിയപ്പന്‍ മദ്യലഹരിയിലാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Also Read: കോഴിക്കോട് നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശരണ്‍രാജ്. വടചെന്നൈ, അസുരന്‍ തുടങ്ങിയ സിനിമകളില്‍ സഹതാരമായും ശരണ്‍രാജ് അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News