‘പ്രമുഖ സംവിധായകൻ അപമാനിച്ച് ഇറക്കിവിട്ടു’, ദുരനുഭവം വെളിപ്പെടുത്തി നടൻ അനീഷ് മേനോൻ

സിനിമാ മേഖലയിൽ നിന്നും താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടൻ അനീഷ് മേനോൻ രംഗത്ത്. പ്രമുഖ സംവിധായകൻ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്നും, അത് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനീഷ് പറഞ്ഞത്.

അനീഷിന്റെ അനുഭവം

ALSO READ: ‘ആദ്യം വണങ്കാനിൽ നിന്ന് ഇപ്പോൾ വാടിവസലിൽ നിന്ന്’, സൂര്യയുടെ പിന്മാറ്റത്തിന് പിറകിലെന്ത്? പകരം വരുന്നത് ആ സൂപ്പർ താരം

വലിയൊരു സംവിധായകന്‍. പുതുമുഖങ്ങളെ മാത്രം വച്ചൊരു സിനിമ ചെയ്ത് വലിയ ഹിറ്റായി. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ്. ദൃശ്യമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. സ്വീകാര്യതയൊക്കെ കിട്ടിത്തുടങ്ങുന്ന കാലം. ഞാന്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. എല്ലായിടത്തു നിന്നും സ്വീകാര്യതയും സീറ്റും കിട്ടുന്ന കാലം.

അദ്ദേഹത്തിന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നത്. അദ്ദേഹം മുകളില്‍ നിന്നും ഇറങ്ങി വന്ന് വളരെ റൂഡ് ആയി പെരുമാറി. നല്ല ദേഷ്യത്തില്‍ ആര് പറഞ്ഞിട്ടാണ് ഇവിടെ വന്നതെന്ന് ചോദിച്ചു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആ സമയത്തെ മൂഡ് ആയിരിക്കാം. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തടസപ്പെട്ടതിന്റെയാകാം. പക്ഷെ ഞാനൊരിക്കലും എന്റെ വീട്ടില്‍ വന്ന ഒരാളോട് അങ്ങനെ പെരുമാറില്ല. അതാണ് എന്റെ ക്യാരക്ടര്‍.

ALSO READ: ഗുണ കേവിൽ തീപ്പെട്ടി ഉരയ്ക്കരുത്, ആർക്കും അറിയാത്ത അപകടം പിടിച്ച ആ കാരണം കമലിന് മാത്രം അറിയാമായിരുന്നു

അദ്ദേഹത്തിന് ഇത്രമാത്രമേ അറിയേണ്ടു ആര് പറഞ്ഞിട്ടാണ് വന്നതെന്ന്. വേറൊരു വാക്കാണ് ഉപയോഗിച്ചത്. ഇതില്‍ ആരാണ് താനിവിടെയുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ അന്വേഷിച്ച് കണ്ടെത്തിയതാണെന്ന് പറഞ്ഞു. അവസരം ചോദിക്കുക എന്നത് എന്റെ ആവശ്യമാണെന്നും തരണോ വേണ്ടയോ എന്നത് സാറിന്റെ ഇഷ്ടം. വളരെ റൂഡായിരുന്നു. ഞാന്‍ പറയുന്നത് വളരെ സട്ടിലായാണ്.

വിഷമത്തോടു കൂടിയാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്. എനിക്ക് സഹിക്കാന്‍ പറ്റിയില്ല. നമ്മള്‍ ഉയര്‍ന്നു വരികയാണെന്ന് തോന്നുന്ന സമയത്ത് ഫുള്‍ നെഗറ്റീവ് അടിച്ചു കയറ്റി താഴേക്ക് ഇറക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News