സ്ത്രീകൾ മാത്രമല്ല, സിനിമാ മേഖലയിൽ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളാവുന്നു; വെളിപ്പെടുത്തലുമായി നടൻ

സിനിമാ മേഖലയിൽ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളാവുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ടെലിവിഷന്‍ താരം അങ്കിത് ഗുപ്ത. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അങ്കിത് ഗുപ്ത വെളിപ്പെടുത്തിയത്.

അങ്കിത് ഗുപ്ത പറഞ്ഞത്

ALSO READ: മമ്മൂക്കക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടില്ല, പക്ഷേ ആ കാര്യത്തിൽ ടെൻഷൻ തോന്നിയിരുന്നു; ജിയോ ബേബി

ഓഫര്‍ വാഗ്ദാനം ചെയ്തുകൊണ്ട് വിളിച്ചുവരുത്തി ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് പറയും. ഓഫറുകളുമായി ആളുകള്‍ നമ്മളെ വിളിക്കും, കുറെപ്പേരുടെ പേരുകള്‍ പറഞ്ഞ് അവരുടെ കഥകള്‍ പറയും. അവരെ താനാണ് കൊണ്ടുവന്നത് എന്നൊക്കെ പറഞ്ഞ്, അവര്‍ പറയുന്നതെല്ലാം നമ്മളെ ചെയ്യിക്കാന്‍ വേണ്ടിയാണത്. എല്ലാവരും ഇത് ചെയ്യുന്നുണ്ട് അങ്കിത്. നിങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യണമെന്നുണ്ടോ? ഇങ്ങനെയാണ് അത് സാധ്യമാകുക. നിങ്ങള്‍ ഇപ്പോള്‍ ചെയ്തില്ല എങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന് ഇത് ചെയ്യണമെന്ന് പറയും. 2- 3 വര്‍ഷം നഷ്ടപ്പെടുത്തേണ്ട കാര്യമുണ്ടോ- എന്നാണ് അവര്‍ പറയുക.

ALSO READ: മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്ക്കണം, ഇത്തരമൊരു കഥാപാത്രത്തെ തെരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന്; സംവിധായിക ശ്രുതി ശരണ്യം

ഞാന്‍ ചില ആളുകളെ കണ്ടിട്ടുണ്ട്. ക്യാമറയ്ക്കു മുന്നില്‍ അവരെക്കുറിച്ച് പറയാമോ എന്നെനിക്ക് അറിയില്ല.അവര്‍ നമുക്ക് മുന്നില്‍ മുട്ട് കുത്തി നിന്നുകൊണ്ട് പറയും, നിങ്ങളെയൊന്ന് തൊട്ടോട്ടെ, അത് മതി മറ്റൊന്നും വേണ്ടെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News