എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ കപ്പ എടുത്ത് തരും; നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചു തുടങ്ങി

യുവതാരങ്ങളായ ഷൈൻ നിഗം,ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ആർഡിഎക്സ്’ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ആന്റണി വർഗീസ്.

ALSO READ:ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ജയിലർ സിനിമ ഹിറ്റായപ്പോൾ നിർമാതാക്കൾ രജനികാന്തിന് ബി എം ഡബ്യുവും സംവിധായകൻ നെൽസന് പോർഷെയും നൽകിയിരുന്നു. ഇത് സൂചിപ്പിച്ചാണ് ആർഡിഎക്സ് ചിത്രത്തിന്റെ നിർമാതാവായ സോഫിയ പോളിനൊപ്പം നിൽക്കുന്ന ഫോട്ടോയിലെ ആന്റണിയുടെ കുറിപ്പ്.സോഫിയ പോളിന്റെ വീട്ടിൽ പോയപ്പോൾ എടുത്ത ഫോട്ടോയാണിത്.

‘ജയിലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു ബി എം ഡബ്ല്യൂ കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ’, എന്നാണ് ആന്റണി വർ​ഗീസ് തമാശ രൂപേണ കുറിച്ചിരിക്കുന്നത്. നീരജ് മാധവും ഷെയ്നും ഈ ഫോട്ടോയിൽ ഉണ്ട്.

ALSO READ:ഷാരൂഖ് ഖാന്റെ ദുബൈയിലെ വസതിക്ക് 18 കോടി

ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ബാബു ആന്‍റണിയും ചിത്രത്തില്‍ സിനിമയിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിലെത്തിയിരുന്നു. നഹാസ് ഹിദായത്ത് ആയിരുന്നു സംവിധാനം. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് ആര്‍ഡിഎക്സിലെ മറ്റ് പ്രധാന താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News