‘ദ മജിഷ്യൻ’ ഈ വാക്ക് കേൾക്കുമ്പോൾ മനസ്സിൽ ഓർമ വരുന്നത് ആ നടനെ മാത്രമാണ്; അരവിന്ദ് സ്വാമി പറയുന്നു

മലയാള സിനിമയിൽ തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ നടൻ മോഹൻലാൽ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ നേരിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയലിൽ താരത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വിഡിയോകളും പോസ്റ്റുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം അരവിന്ദ് സ്വാമി മോഹൻലാലിനെ കുറിച്ച് പറയുന്ന ഒരു വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നുണ്ട്.

ALSO READ: സ്വവർഗരതിയെ അനുകൂലിക്കുന്ന കഥാപാത്രങ്ങൾ എങ്ങനെ ക്രിസ്ത്യാനികൾ ആയി, ജിയോ ബേബി ചിത്രം കാതലിനെതിരെ ചങ്ങനാശ്ശേരി രൂപത

മുൻപ് ഒരഭിമുഖത്തിൽ അരവിന്ദ് സ്വാമി മോഹൻലാലിനെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. താനെടുക്കുന്ന ഓരോ പുസ്‍തകത്തിന്റെയും ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമി പറയണം എന്നായിരുന്നു അഭിമുഖത്തിൽ അവതാരക ചോദിച്ചത്. ഇതിനിടയിലായിരുന്നു ദ മജിഷ്യൻ എന്ന പുസ്‍തകം എടുത്ത അരവിന്ദ് സ്വാമി ആ ടൈറ്റിൽ ചേരുന്നത് മോഹൻലാലിനാണ് എന്ന് പറഞ്ഞത്.

ALSO READ: കേരള വർമയിൽ പഠിക്കുമ്പോൾ എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു, മുരളിയെ പോലെ, പക്ഷെ… നരേൻ പറയുന്നു

‘അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിയ ആരാധകനാണ് ഞാൻ. ഒരു നടനെന്ന നിലയില്‍ ചില രംഗങ്ങളില്‍ അദ്ദേഹം റിയാക്റ്റ് ചെയ്യുന്ന വിധം ഒരു മാജിക് കഴിവുള്ളത് പോലെയാണ്, ഒഴുക്കുണ്ടാകും. ദ മജിഷ്യൻ എന്നതിനെ കുറിച്ച് എനിക്ക് ഒറ്റ ചിന്തയില്‍ തോന്നിയത് മോഹൻലാലിനെ ആണ്’, അരവിന്ദ് സ്വാമി അന്ന് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News