അന്തരിച്ച അമേരിക്കൻ സംവിധായകനും നടനുമായ കാൾ വെതേഴ്‌സിനെ അനുസ്‌മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ വെതേഴ്സ് എക്കാലവും ഒരു ഇതിഹാസമായിരിക്കുമെന്ന് അർണോൾഡ് എക്‌സിൽ കുറിച്ചു. ഇരുവരും ഒന്നിച്ച പ്രഡേറ്റർ എന്ന ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. മലയാളികൾക്കിടയിൽ ഇപ്പോഴും ഫാൻബേസുള്ള ചിത്രമാണ് പ്രഡേറ്റർ.
അർണോൾഡിന്റെ കുറിപ്പ്
കാൾ വെതേഴ്സ് എക്കാലവും ഒരു ഇതിഹാസമായിരിക്കും. അസാധാരണ കായികതാരം, മികച്ച നടൻ, മികച്ച വ്യക്തി. അവനില്ലാതെ ഞങ്ങൾക്ക് പ്രഡേറ്റർ നിർമിക്കാൻ സാധിക്കുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾക്ക് ഇത്രയും മനോഹരമായ സമയം ഉണ്ടാകില്ലായിരുന്നു. അവനോടൊപ്പമുള്ള ഓരോ സമയവും സിനിമാ സെറ്റിലും അതിനു പുറത്തും ഞങ്ങൾ വളരെ സന്തോഷവാന്മാരായിരുന്നു. നമ്മളെ ഏറ്റവും മികച്ചവരാകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സുഹൃത്തായിരുന്നു അദ്ദേഹം. ഞാൻ തീർച്ചയായും അവനെ മിസ് ചെയ്യും, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.
Carl Weathers will always be a legend. An extraordinary athlete, a fantastic actor, and a great person. We couldn’t have made Predator without him. And we certainly wouldn’t have had such a wonderful time making it. pic.twitter.com/q4CWVVeyTK
— Arnold (@Schwarzenegger) February 2, 2024
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു അമേരിക്കൻ സംവിധായകനും നടനുമായ കാൾ വെതേഴ്സ് അന്തരിച്ചത്. എഴുപത്തിയാറ് വയസ്സായിരുന്നു അദ്ദേഹത്തിന്. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മരണകാരണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here