മരംമുറിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം; അയല്‍ക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ടി.വി താരം

മരംമുറിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍ക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ടി.വി. താരം. സംഭവത്തില്‍ ടി.വി. സീരിയലുകളിലൂടെ പ്രശസ്തനായ ഭുപീന്ദര്‍ സിങ്ങിനെ പൊലീസ് പിടികൂടി. അറസ്റ്റിലായ ഭുപീന്ദര്‍ സിങ് ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളും വേഷമിട്ടുണ്ട്. ‘യേ പ്യാര്‍ നാ ഹോഗാ കാം’, ‘മധുബാല’ തുടങ്ങിയ സീരിയലുകളിലൂടെയാണ് ഇയാള്‍ ശ്രദ്ധനേടിയത്.

Also Read : കർണാടകയിൽ പട്ടാപ്പകൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

ഇയാളുടെ മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ തന്റെ ഫാമിന് സമീപം താമസിക്കുന്ന ഗോവിന്ദ് (22) എന്ന യുവാവിനെയാണ് ഭുപീന്ദര്‍ സിങ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഭുപീന്ദറും കൂട്ടാളികളും നടത്തിയ വെടിവെപ്പില്‍ ഗോവിന്ദിന്റെ പിതാവ് ഗുര്‍ദീപ് സിങ്, ഭാര്യ ബീരോ ബായി, മറ്റൊരു മകന്‍ അംറിക്ക് എന്നിവര്‍ക്ക് പരിക്കേറ്റു.

Also Read : ഉത്തര്‍പ്രദേശില്‍ വിവാഹസത്ക്കാരത്തിനിടെ അതിഥികളുടെ മേല്‍ എച്ചില്‍പാത്രം തട്ടി; വെയ്റ്ററെ അടിച്ചുകൊന്നു

ബിജ്നോറില്‍ ഭുപീന്ദറിന്റെ ഫാമിന് സമീപമാണ് ഗുര്‍ദീപ് സിങ്ങിന്റെ കൃഷിയിടമുള്ളത്. ഇവിടെ ഭുപീന്ദര്‍ വേലി കെട്ടാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനായി ചില യൂക്കാലിമരങ്ങള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചെന്നും ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നുമാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News