മുടക്കിയ ആറ് കോടി തിരിച്ച് കിട്ടിയില്ല, സിനിമ പാതി വഴിയിൽ മുടങ്ങി; സംവിധായകനുനേരെ തോക്കെടുത്ത് നിറയൊഴിച്ച് നടൻ

ബെംഗളൂരുവിൽ സവിധായകനുനേരെ നടൻ നിറയൊഴിച്ചു. മുടങ്ങിക്കിടക്കുന്ന സിനിമയെക്കുറിച്ചും, ചെലവാക്കിയ പണത്തെപ്പറ്റിയും ചോദിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ നടൻ തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ നടനെ പൊലീസ് അറസ്റ്റ് ചെയ്തു.

കന്നഡ ടെലിവിഷൻ താരമായ താണ്ഡവേശ്വർ ആണ് സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്. സംവിധായകനായ ഭരത് നാവുണ്ടയുമായി സംസാരിക്കുന്നതിനിടെ ഇയാള്‍ പ്രകോപിതനായി മുറിയുടെ മേല്‍ക്കൂരയിലേക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ചന്ദ്ര ലേ ഔട്ടിലെ ഭരതിന്റെ ഓഫീസിൽ വെച്ച് സംഭവമുണ്ടായത്. പണത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കാനായി താണ്ഡവ് ഭരതിന്റെ ഓഫീസിലെത്തിയതായിരുന്നു താണ്ഡവേശ്വർ. സംസാരത്തിനിടെ ഇരുവരും തമ്മില്‍ കടുത്ത വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് താണ്ഡവേശ്വര്‍ തോക്കെടുത്ത് മേൽക്കൂരയിലേക്ക് വെടിയുതിര്‍ത്തത്.

ഭരത് സംവിധാനംചെയ്യുന്ന ദേവനംപ്രിയ എന്ന സിനിമയ്ക്കുവേണ്ടി താണ്ഡവേശ്വറുമായി കരാറൊപ്പിട്ടിരുന്നു. നിര്‍മാതാവിനെ ലഭിക്കാത്തതിനെത്തുടര്‍ന്ന് താണ്ഡവേശ്വര്‍ തന്നെയാണ് ആറുകോടി രൂപ ഇതിനായി മുടക്കിയത്. അടുത്തിടെ ഒരു നിര്‍മാതാവിനെ കണ്ടെത്തുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്‌തെങ്കിലും അതും മുടങ്ങി. ഇതോടെ താണ്ഡവേശ്വര്‍ ഭരതിനോട് പണം തിരികെയാവശ്യപ്പെടുകയായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ച തര്‍ക്കത്തിനു കാരണമായതെന്ന് പൊലീസ് വിശദമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News