മിസ്റ്റർ എക്സിന് വേണ്ടി വമ്പൻ മേക്കോവറുമായി നടന്‍ ആര്യ; വൈറലായി വർക്ക്ഔട്ട് വീഡിയോ

മിസ്റ്റർ എക്‌സ് എന്ന ആക്ഷൻ ത്രില്ലറിന് വേണ്ടി മേക്കോവർ നടത്തിയിരിക്കുകയാണ് ആര്യ.
ഇപ്പോഴിതാ, ചിത്രത്തിലെ തൻ്റെ ആമുഖ സീക്വൻസിനായി സിക്സ് പാക്കിനൊപ്പം ശക്തമായ രൂപമാറ്റമാണ്‌ ആര്യയിൽ വന്നിരിക്കുന്നത്. ഒരു വർക്ക്ഔട്ട് വീഡിയോ ആര്യ തന്നെ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ വൈറൽ ആയിരിക്കുകയാണ്.

ALSO READ: ആലിയ ഭട്ടും നിമിഷ സജയനും ഒന്നിക്കുന്നു; പുതിയ പ്രഖ്യാപനം ഇങ്ങനെ

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറും അണിയറയിൽ ഒരുങ്ങുകയാണെന്നും ഉടൻ തന്നെ ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തുമെന്നും ആര്യ പറഞ്ഞു. അതുപോലെ തന്നെ മിസ്റ്റർ എക്സിലെ അയൺ ലേഡിയാണ് മഞ്ജു വാര്യർ എന്നും ആര്യ കൂട്ടിച്ചേർത്തു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ 70 ശതമാനത്തോളം ചിത്രീകരണം പൂർത്തിയാക്കുന്ന തിരക്കിലാണ് താരം. പ്രിൻസ് പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ ഗൗതം കാർത്തിക്കും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മിസ്റ്റർ എക്സ്ഉം സർപ്പട്ടയുടെ അടുത്തഭാഗവും ഉള്ളതിനാൽ ആര്യയുടെ 2024 ഒരു അടിപൊളി വർഷമായിരിക്കും എന്നാണു റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News