‘ആരെങ്കിലും ഒരാള്‍ വിട്ടുവീഴ്ച ചെയ്യണമായിരുന്നു’: രണ്ടാം വിവാഹത്തിന് പിന്നാലെ പ്രതികരിച്ച് ആശിഷ് വിദ്യാര്‍ത്ഥി

രണ്ടാം വിവാഹത്തിന് പിന്നാലെ പ്രതികരണവുമായി നടന്‍ ആശിഷ് വിദ്യാര്‍ത്ഥി. മുന്‍ ഭാര്യ രജോഷി ബറുവയുമായി ബന്ധം വേര്‍പെടുത്താനുള്ള കാരണം ഉള്‍പ്പെടെ പറഞ്ഞ് ഒരു വീഡിയോ അദ്ദേഹം പങ്കുവെച്ചു. 22 വര്‍ഷങ്ങള്‍ക്കുമുമ്പ് രജോഷി ബറുവയെ കണ്ടുമുട്ടിയതടക്കമുള്ള കാര്യങ്ങളാണ് ആശിഷ് വിദ്യാര്‍ത്ഥി വീഡിയോയിലൂടെ പറഞ്ഞത്.

22 വര്‍ഷങ്ങള്‍ക്കുമുമ്പാണ് താനും പിലൂവും കണ്ടുമുട്ടിയതും വിവാഹിതരായതതുമെന്നും ആശിഷ് വിദ്യാര്‍ത്ഥി പറയുന്നു. മനോഹരമായിരുന്നു അത്. മകന്‍ അര്‍ത്ഥിന് ഇപ്പോള്‍ 22 വയസായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവിയെ നോക്കിക്കാണുന്നതില്‍ തങ്ങള്‍ പരസ്പരം വ്യത്യസ്തത പുലര്‍ത്തുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ആ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ആരെങ്കിലുമൊരാള്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് മനസിലാക്കിയെന്നും ആശിഷ് വിദ്യാര്‍ത്ഥി പറഞ്ഞു. വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചു. വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന കാര്യം ശ്രദ്ധിച്ചു, പക്ഷേ അത് ഒരാള്‍ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന വിധത്തിലായിരിക്കുമെന്നും ആശിഷ് വിദ്യാര്‍ത്ഥി പറഞ്ഞു.

Also Read- ‘മനസിനേറ്റ മുറിവ്’; ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായതിന് പിന്നാലെ മുന്‍ഭാര്യയുടെ കുറിപ്പുകള്‍ ചര്‍ച്ചയാകുന്നു

കഴിഞ്ഞ ദിവസമാണ് ആശിഷ് വിദ്യാര്‍ത്ഥിയും അസം സ്വദേശിനി രൂപാലി ബറുവയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചെറിയ ചടങ്ങില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രണ്ട് സംസ്‌കാരങ്ങളുടെ സമന്വയമായിരുന്നു വിവാഹം. അസമില്‍ നിന്നുള്ള വെള്ളയും സ്വര്‍ണ്ണനിറവും കലര്‍ന്ന മേഖേല ചാദോറില്‍ സുന്ദരിയായി രൂപാലി എത്തിയത്. അതേസമയം മുണ്ടും ജുബ്ബയും അണിഞ്ഞ് കേരള ലുക്കിലാണ് നടന്‍. ഗുവാഹത്തി സ്വദേശി രൂപാലി കൊല്‍ക്കത്തയില്‍ ഒരു ഫാഷന്‍ സ്റ്റോര്‍ നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News