‘നിങ്ങള്‍ക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങള്‍ക്കൊന്നും ഒന്നും നടക്കുന്നില്ല’; ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ആശിഷ് വിദ്യാര്‍ത്ഥിക്ക് ട്രോള്‍

സോഷ്യല്‍ മീഡിയയില്‍ ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ബോളിവുഡ് താരം ആശിഷ് വിദ്യാര്‍ത്ഥിക്ക് ട്രോള്‍. ഭാര്യ രൂപാലി ബറുവായ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ മോശം കമന്റുകളാണ് നിറയുന്നത്.

Also Read- ‘മനസിനേറ്റ മുറിവ്’; ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായതിന് പിന്നാലെ മുന്‍ഭാര്യയുടെ കുറിപ്പുകള്‍ ചര്‍ച്ചയാകുന്നു

പണമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ പറ്റുമെന്നും കാലാം ജാമുന്‍ രസഗുള കണ്ടപോലെയുണ്ട് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. നിങ്ങള്‍ക്കൊക്കെ എന്തുമാകാമെന്നും ഇവിടെ തങ്ങള്‍ക്കൊന്നും ഒന്നും നടക്കുന്നില്ലെന്നും കമന്റിട്ടവരുണ്ട്.

Also read- ‘ആരെങ്കിലും ഒരാള്‍ വിട്ടുവീഴ്ച ചെയ്യണമായിരുന്നു’: രണ്ടാം വിവാഹത്തിന് പിന്നാലെ പ്രതികരിച്ച് ആശിഷ് വിദ്യാര്‍ത്ഥി

ഇക്കഴിഞ്ഞ മെയ് മാസമാണ് ആശിഷ് വിദ്യാര്‍ത്ഥിയും കൊല്‍ക്കത്ത സ്വദേശിനിയായ രൂപാലി ബറുവായും വിവാഹിതരായത്. ആദ്യ ഭാര്യയില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന ആശിഷ് വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയിലൂടെയാണ് വീണ്ടും വിവാഹിതരായ വിവരം ആശിഷ് വിദ്യാര്‍ത്ഥി അറിയിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാന്‍ ബാലിയിലേക്കാണ് പോയത്. ഇതിന് ശേഷം ‘ഔരുമയുടെ മഹത്വത്തില്‍ പ്രകാശിച്ചു’ എന്ന ക്യാപ്ഷനോടുകൂടി ചിത്രങ്ങള്‍ പങ്കുവെച്ചു. ഇതിന് താഴെയാണ് മോശം കമന്റുകള്‍ നിറഞ്ഞത്. ട്രോളുകള്‍ക്കിടയില്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നും പലരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News