നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാ​​ഹിതരാവുന്നു

തമിഴ് നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാ​​ഹിതരാവുന്നു. വിവാഹം സെപ്തംബര്‍ 13ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളും നടി രമ്യ പാണ്ഡ്യന്‍റെ സഹോദരിയുമാണ് കീര്‍ത്തി പാണ്ഡ്യന്‍.

also read: സെന്തിൽ ബാലാജിയുടെ സഹോദരൻ കസ്റ്റഡിയിൽ

അശോക് സെല്‍വന്റെ അടുത്തിടെ ഇറങ്ങിയ പോര്‍ തൊഴില്‍ എന്ന ചിത്രം ഹിറ്റായിരുന്നു. പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അനേകം സിനിമകളിൽ നായിക വേഷത്തില്‍ കീര്‍ത്തി എത്തിയിട്ടുണ്ട്. ‘അന്‍പ് ഇറക്കിനായാള്‍’ എന്ന ചിത്രത്തിലെ കീർത്തിയുടെ വേഷം ഏറെ ശ്ര​ദ്ധനേടിരുന്നു.

also read:സ്വാതന്ത്ര്യം കിട്ടിയില്ലേ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ല, പക്ഷെ ജീവിക്കുന്ന ഞങ്ങളെ തടയാനും കഴിയില്ല: അമിത് ഷാ

‘മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തില്‍ അശോക് സെല്‍വന്‍ ഒരു പ്രധാന നെഗറ്റീവ് വേഷത്തില്‍ എത്തിയിരുന്നു. അശോക് സെല്‍വന്‍ മുഖ്യവേഷത്തില്‍ എത്തിയ ‘പോര്‍ തൊഴില്‍’ മലയാളത്തിലും ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. അതുപോലെ മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കീർത്തിയുടെ സഹോദരി രമ്യ പാണ്ഡ്യന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News