നടൻ അശോക് സെല്‍വനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

പോര്‍ തൊഴില്‍ നായകനായി ശ്രദ്ധയാകര്‍ഷിച്ച നടനാണ് അശോക് സെല്‍വൻ. നടൻ അശോക് സെല്‍വൻ വിവാഹിതനായിരിക്കുകയാണ്. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു.

സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ അരങ്ങേറ്റം. കേശവൻ എന്ന വേഷത്തിലായിരുന്നു തുടക്കം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹൻലാലിന്റെ മരക്കാര്‍, അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്‍വൻ അടുത്തിടെ പോര്‍ തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടി. പോര്‍ തൊഴില്‍ ഒരു ക്രൈം ത്രില്ലര്‍ ആയിട്ടായിരുന്നു എത്തിയത്.

also read :മരുന്ന് വിമാനമാർഗ്ഗം എത്തിക്കും; നിപയെ നേരിടാൻ കേരളം സജ്ജം: മന്ത്രി വീണ ജോർജ്

നടൻ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി. അന്‍പ് ഇറക്കിനായാള്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ കീര്‍ത്തി പാണ്ഡ്യൻ വേഷമിട്ടിരുരുന്നു. മലയാളത്തിന്റെ ഹെലന്റെ റീമേക്കായിരുന്നു ഇത്. അശോക് സെല്‍വന്റെ ബ്ലൂ സ്റ്റാര്‍ സിനിമയില്‍ നായിക കീര്‍ത്തി പാണ്ഡ്യനാണ്. ഒട്ടേറെ പേരാണ് വധൂ വരൻമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

also read :പോണ്‍ വീഡിയോകള്‍ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News