സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയവര്‍ നിയമപരമായി ശിക്ഷിക്കപ്പെടണമെന്ന് നടന്‍ അശോകന്‍. സിനിമയില്‍ ശുദ്ധികലശം അനിവാര്യമാണെന്നും സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണമെന്നും നടന്‍ അശോകന്‍ പറഞ്ഞു.
താന്‍ അഭിനയിച്ച സെറ്റുകളില്‍ മുന്‍പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടില്‍ പോവുക എന്നതാണ് തന്റെ രീതിയെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.
Also Read : ജയസൂര്യ ഉള്‍പ്പെടെ നാല് നടന്‍മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍
സിനിമയെ മറയാക്കി പ്രവര്‍ത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണം. നിലവിലെ സംഭവങ്ങള്‍ പൊതു സമൂഹത്തിനുമുന്നില്‍ സിനിമ മേഖലയെ കളങ്കപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സിനിമ രംഗത്ത് താന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ് നടി പ്രിയങ്കയും രംഗത്തെത്തിയിരുന്നു . ലൈംഗിക ചുഷണം ഞാന്‍ അനുഭവിച്ചിട്ടില്ല. പക്ഷേ മറ്റുള്ളവരുടെ അനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഇത്രകാലം ഈ സിനിമാ മേഖലയില്‍ നിന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും സാധിക്കില്ലെന്ന് താരം പറഞ്ഞു.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന് തനിക്കറിയില്ല. തൊഴില്‍ നിഷേധത്തിലേക്ക് വരികയാണെങ്കില്‍ പല മുഖ്യധാരാ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയ സാഹചര്യമുണ്ടെന്ന് പ്രിയങ്ക പ്രതികരിച്ചു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആരോപണ വിധേയരാവുമ്പോള്‍ പദവിയില്‍ തുടരേണ്ട എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരുടെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക പ്രതികരിച്ചു.
‘ലൈംഗിക ചുഷണം ഞാന്‍ അനുഭവിച്ചിട്ടില്ല. പക്ഷേ മറ്റുള്ളവരുടെ അനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഇത്രകാലം ഈ സിനിമാ മേഖലയില്‍ നിന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും സാധിക്കില്ല. ആരോപണങ്ങള്‍ ആരും വെറുതെ പറയുമെന്ന് കരുതുന്നില്ല.
തെറ്റുകാര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടുക തന്നെ വേണം. പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന് തനിക്കറിയില്ല. തൊഴില്‍ നിഷേധത്തിലേക്ക് വരികയാണെങ്കില്‍ പല മുഖ്യധാരാ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയ സാഹചര്യമുണ്ട്. മറ്റ് ഭാഷകളിലെ അവസരങ്ങള്‍ വേണ്ടെന്നു വെച്ച് മലയാളസിനിമ ചെയ്യാന്‍ നിന്നപ്പോഴും കരാര്‍ ഒപ്പിട്ട മലയാള സിനിമകളില്‍ നിന്നു പോലും മാറ്റിയിട്ടുണ്ട്’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here