എൻ്റെ മകൻ ഞാൻ അഭിനയിച്ച സിനിമയിലെ ആ സീൻ അനുകരിച്ചപ്പോൾ ഒരു നിമിഷം സ്റ്റക്കായി പോയി, പിന്നീടത് ചെയ്‌തിട്ടില്ല: ആസിഫ് അലി

ബി ടെക് സിനിമയിലെ സിഗരറ്റ് വലിക്കുന്ന രംഗം മകൻ അഭിനയിച്ചു കാണിക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം താൻ സ്‌റ്റക്കായി പോയെന്ന് നടൻ ആസിഫ് അലി. മകനെ സിഗരറ്റു വലിക്കാൻ താൻ പ്രേരിപ്പിച്ചു എന്നാണ് അത് കണ്ടപ്പോൾ ആദ്യം തോന്നിയതെന്നും, ഇനി സിനിമയിൽ അത്തരത്തിലുള്ള സീനുകളിൽ താൻ അഭിനയിക്കില്ലെന്ന് അന്ന് തന്നെ തീരുമാനിച്ചെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

ALSO READ: സത്യസന്ധമായി സിനിമയെ വിലയിരുത്തുന്ന വ്യക്തിയാണ് അശ്വന്ത് കോക്ക്, എനിക്ക് ഭയങ്കര ഇഷ്ടമാണ്: ധ്യാൻ ശ്രീനിവാസൻ

ആസിഫ് അലി പറഞ്ഞത്

ബി ടെക് വലിയ സക്സസായി അതിന്റെ പ്രൊമോ സോങ്സും സീൻസുമെല്ലാം യൂട്യുബിലും ടിവിയിലും വന്നുകൊണ്ടിരിക്കുന്നു. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എന്റെ മോൻ ആദു ഒരു ഡെനിം ജാക്കറ്റും ഇട്ട് ഒരു കൂളിംഗ് ഗ്ലാസും വെച്ച് ഒരു സ്ട്രോ കട്ട് ചെയ്തിട്ട് ഇങ്ങനെ വലിച്ചോണ്ട് നിൽക്കുകയാണ്. ഞാൻ ഒരു നിമിഷം സ്റ്റക്കായി പോയി. സിഗരറ്റ് വലിക്കാൻ എന്റെ മോനെ ഞാൻ പ്രേരിപ്പിച്ചു എന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഞാൻ വലിയൊരു തീരുമാനമെടുക്കാൻ പോവുകയാണ്, ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും സിനിമയിലൂടെ കാണിക്കില്ല എന്ന്.

ALSO READ: ആ സിനിമ കൂടി പരാജയപ്പെട്ടതോടെ ഞാന്‍ എന്റെ കരിയര്‍ അവസാനിച്ചെന്ന് കരുതി; തുറന്നുപറഞ്ഞ് ലാല്‍ജോസ്

ഇതിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് എനിക്ക് അറിയില്ല, ഞാൻ പറയുന്നത് കൃത്യമാണോ എന്നും എനിക്കറിയില്ല. പക്ഷെ ഈ ലോകത്ത് എല്ലാ തരത്തിലുമുള്ള ആളുകളുണ്ട്. ഇവർക്കെല്ലാം അവരുടേതായ സ്വഭാവങ്ങളും(മോശം സ്വഭാവങ്ങളും നല്ല സ്വഭാവങ്ങളും) ഐഡന്റിറ്റിയുമുണ്ട്. നമ്മൾ ഒരു കഥാപാത്രത്തെ കാണിക്കുമ്പോൾ അയാളുടെ സ്വഭാവം പല രീതിയിലുള്ളതായിരിക്കും . അയാൾ സിഗരറ്റ് വലിക്കുന്നുണ്ടാവാം, കള്ളുകുടിക്കുന്നുണ്ടാവാം, ഉയരെയിലെ ഗോവിന്ദിനെ പോലെയുള്ള ഒരാളായിരിക്കാം. ആ കഥാപാത്രം ചെയ്യുന്ന സമയത്ത്, ഗോവിന്ദ് ഞാൻ ചെയ്യാം പക്ഷെ ആസിഡ് ഒഴിക്കില്ല എന്ന് പറയാൻ പറ്റില്ല. അത് ഒരു കഥാപാത്രമാണ്. ഒരു ക്യാരക്ടറിനെ ഒരു സ്ക്രിപ്റ്റ് റൈറ്ററോ സംവിധായകനോ നമ്മളെ വിശ്വസിച്ച് ഏല്പിക്കുകയാണെങ്കിൽ അത് നമ്മൾ ചെയ്യണം.

ഞാൻ ഒരു കള്ളനായിട്ട് അഭിനയിക്കുമ്പോൾ ഞാൻ കള്ളനായിരിക്കണം. ഞാൻ ഒരു മര്യാദക്കാരനായ കള്ളനാവണമെന്ന് പറയുന്നതിൽ കാര്യമില്ലല്ലോ. ആ ലോജിക്കാണ് ആളുകൾ മനസ്സിലാക്കേണ്ടത്. സിനിമയെ സിനിമയായിട്ട് കാണുക. അത് എന്റർടെയ്‌ൻ ചെയ്യിക്കാനാണ് വരുന്നത്. അതിലൊരു സീനിൽ ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് തെറ്റില്ല എന്നാണ് എന്റെ വിശ്വാസം. ഇതിന്റെ പൊളിറ്റിക്കൽ കറക്ട്നെസ് എനിക്ക് അറിയില്ല. ഇത് എന്റെ ലോജിക് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News