11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു. ശ്യാമപ്രസാദിൻ്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. ഇപ്പോഴിതാ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലൂടെയാണ് ആസിഫും നിഷാനും ഒന്നിക്കുന്നത്. ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രത്തെയാണ് നിഷാൻ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രം നിഷാനെ വീണ്ടും മലയാള സിനിമാപ്രേക്ഷകർക്കിടയിൽ ശക്തമായി കടന്നു വരുവാനുള്ള അവസരത്തിന് വഴിയൊരുക്കുന്നതാണ്.
Also Read: ഞാൻ അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യൻ, ഫെരാരി കാറിൽ വരണം, സ്വർണ്ണ കിരീടം വെക്കണം: വിനായകൻ
ചേർപ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണമനയിലായിരുന്നു ആസിഫ് അലിയുമൊത്തുള്ള നിഷാൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്.ഏറെ ഇടവേളക്കു ശേഷം പഴയ ചങ്ങാതിമാരുടെ കണ്ടുമുട്ടൽ ഇരുവർക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു. ഇരുവരും ഗാഢാലിംഗനം ചെയ്ത് സന്തോഷം പങ്കിട്ടു.
അപർണ്ണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, നിഴൽ കൾ രവി, മേജർ രവി, വൈഷ്ണവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തിരക്കഥ, ഛായാഗ്രഹണം രാഹുൽ രമേശ് ആണ്. ഗുഡ് വിൽ എൻ്റെർടെൻമെൻറ്റിന്റെ ബാനറിൽ ജോബിജോർജ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒളപ്പമണ്ണ മന, ധോണി, ഹൈദ്രാബാദ്, ജാർഖണ്ഡ് എന്നിവിടങ്ങളിലായി പൂർത്തിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here