ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയില്ല; താനായിരുന്നു ചെയ്യേണ്ടിയിരുന്നത്; ആസിഫ് അലി

മമ്മൂട്ടിയുടെ പിറന്നാൾ ദിനം പുറത്തുവിട്ട ‘ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു.നിരവധി കമെന്റുകളും ചർച്ചകളും ഈ ഫോട്ടോക്ക് പിന്നാലെ ഉണ്ടായി. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ സിനിമയെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ആസിഫ് അലി.

ALSO READ:ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.83 കോടി

ഭ്രമയു​ഗത്തിൽ അർജുൻ അശോകൻ ചെയ്യാനിരുന്ന കഥാപാത്രം താൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഡേറ്റിന്റെ പ്രശ്നം കാരണം അതിന് സാധിച്ചില്ലെന്നുമാണ് ആസിഫ് അലി പറയുന്നത്.ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.മമ്മൂട്ടി ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മറ്റൊരു എക്സ്ട്രാ ഓർഡിനറി സിനിമയാകും ഭ്രമയു​ഗം എന്നും ആസിഫ് വ്യക്തമാക്കിയത്.

“സോ കോൾഡ് പരീക്ഷണ സിനിമകൾ എന്ന് പറയുന്നതിനോട് ഒരു പേടി വന്നിട്ടുണ്ട്. ആ പേടി റോഷാക്കിലൂടെ മാറ്റി തന്നൊരു ക്യാപ്റ്റൻസിയാണ് മമ്മൂക്ക. ഭ്രമയു​ഗത്തിൽ ഞാനായിരുന്നു അർജുൻ അശോകന്റെ കഥാപാത്രം ചെയ്യാനിരുന്നത്. പക്ഷേ ആദ്യം പറഞ്ഞ ഡേറ്റിൽ മാറ്റം വന്നപ്പോൾ എന്റെ ഡേറ്റ്സുമായി ക്ലാഷായി. ആ സിനിമയിൽ മമ്മൂക്കയുടെ ജഡ്ജ്മെന്റ് അവിശ്വസിനീയമാണ്. ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് ഞാൻ കരുതിയില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓർഡിനറി സിനിമ ആയിരിക്കും അത്. മമ്മൂക്കയുടെ അവിശ്വസനീയമായ തിരഞ്ഞെടുപ്പുകൾ എപ്പോഴും പ്രചോദനം നൽകുന്നതാണ്”, എന്നാണ് ആസിഫ് അലി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ALSO READ:നന്ദന്‍കോട് കൂട്ടക്കൊലക്കേസ്; കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതി കേദല്‍; ആവശ്യം തള്ളി കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News