സ്വന്തം ചിറകിലാകുന്നത് വരെ തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ ഏതൊരു ആര്‍ട്ടിസ്റ്റിനെയും മമ്മൂക്ക കൊണ്ടുനടക്കും: ബാബുരാജ്

സ്വന്തം ചിറകിലാകുന്നത് വരെ തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ ഏതൊരു ആര്‍ട്ടിസ്റ്റിനെയും മമ്മൂക്ക കൊണ്ടുനടക്കുമെന്ന് നടൻ ബാബുരാജ്. അങ്ങനെ അദ്ദേഹം കൊണ്ട് നടന്ന ഒരാളാണ് താനെന്നും, അപ്പോള്‍ അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്നേഹവുമുണ്ടെന്നും ബാബുരാജ് പറഞ്ഞു.

ALSO READ: ദുൽഖറിന് ഇന്ത്യൻ സിനിമയിലുള്ള മാർക്കറ്റ് ഗുണകരമായി, കൊത്തയിൽ അദ്ദേഹത്തിൻ്റെ റേഞ്ച് മനസിലാകും: തിരക്കഥാകൃത്ത്

ബാബുരാജ് പറഞ്ഞത്

മമ്മൂക്കയുടെ പ്രായമൊക്കെ വിടൂ, അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം കണ്ടുപഠിക്കേണ്ടതാണ്. ഈ ഒരു സമയത്തും അദ്ദേഹം കറക്ടായി ശരീരം നോക്കും, വ്യായാമം ചെയ്യും, ഭക്ഷണം കറക്ടായി കഴിക്കും. അതൊക്കെ സിനിമയോടുള്ള ഭ്രാന്തുകൊണ്ടാണ്. അദ്ദേഹം ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്യും ഒരു പരിധി വരെ. അതായത് സ്വന്തം ചിറകിലാകുന്നത് വരെ തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ ഏതൊരു ആര്‍ട്ടിസ്റ്റിനെയും അദ്ദേഹം കൊണ്ടുനടക്കും. സ്വന്തമായി ഓക്കെയായാല്‍ പിന്നെ ആവശ്യമില്ലലോ. അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നാല്‍ മാത്രം മതി.

ALSO READ: എത്രകാലം എന്നറിയില്ല, ഞാൻ പോയാൽ എൻ്റെ മകളെ നിങ്ങൾ നോക്കണം, ഞാൻ ചെയ്ത നന്മകൾ അവളുടെ രക്തത്തിൽ ഉണ്ടാകും: വികാരാധീനനായി ബാല

അങ്ങനെ അദ്ദേഹം കൊണ്ട് നടന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്നേഹവുമുണ്ട്. അദ്ദേഹത്തെ കണ്ട് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എങ്ങനെയാകണം സിനിമ, എത്രത്തോളം വേണം, എല്ലാ കാര്യങ്ങളും അദ്ദേഹത്തെ കണ്ടുപഠിക്കാനുണ്ട്. സിനിമയില്‍ ജാഡ വേണം, അഹങ്കാരം വേണം, സിനിമയില്‍ ഷോ വേണം, ഇതെല്ലാം കണ്ടുപഠിക്കണമെങ്കില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം. അതുപോലെ തന്നെ സിനിമയില്‍ സ്നേഹം വേണം, എവിടെ വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയെ കണ്ട് പഠിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News