ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയിന്മേല്‍ എടുത്ത കേസിലാണ് ജാമ്യം. ആലുവയിലെ വീട്ടില്‍ വച്ചും റിസോര്‍ട്ടില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ബലാത്സംഗക്കുറ്റം ചുമത്തി അടിമാലി പൊലീസാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.
യുവതി ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് അടിമാലി കല്ലാറില്‍ ഉണ്ടായിരുന്ന നടന്റെ സ്വന്തം റിസോര്‍ട്ടിലും ആലുവയിലെ വസതിയിലും വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read : http://കോമഡി, റൊമാന്‍സ്, ആക്ഷന്‍ വേഷങ്ങളില്‍ തിളങ്ങി മലയാളത്തില്‍ ചുവടുറപ്പിച്ച് ദേവ് മോഹന്‍
ഡിഗ്രി പഠനത്തിനുശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ബാബുരാജിന്റെ ജന്മദിന പാര്‍ട്ടി റിസോര്‍ട്ടില്‍ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താല്‍പര്യം മനസ്സിലാക്കി ഒരു സിനിമയില്‍ ചെറിയൊരു വേഷം നല്‍കി. പുതിയൊരു സിനിമയുടെ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് 2019 -ല്‍ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു. സംവിധായകനും നിര്‍മാതാവും നടീനടന്മാരും അവിടെയുണ്ടെന്നു പറഞ്ഞു.
ഒരു ദിവസം ആ വീട്ടിലെത്തിയപ്പോള്‍ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലേയെന്നു ചോദിച്ചപ്പോള്‍ താഴത്തെ നിലയില്‍ കാത്തിരിക്കാന്‍ പറഞ്ഞു. പിന്നീടു മുറിയിലേക്ക് എത്തിയ അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാന്‍ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ മറ്റൊരു ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്നു പറഞ്ഞു വിളിച്ചെങ്കിലും താന്‍ വിസമ്മതിച്ചു എന്നും യുവതി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here