ആ രണ്ട് വ്യക്തികളോട് മാത്രമാണ് വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ളത് : ബാബുരാജ്

ശരീര സൗന്ദര്യത്തെക്കാളുപരി വര്‍ക്ക് ഔട്ട് ചെയ്യാനാഗ്രഹിക്കുന്ന, ശരീരം നന്നായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് നടന്‍ ബാബുരാജ്. പക്ഷേ എനിക്ക് വ്യക്തിപരമായി ഇക്കാര്യങ്ങളില്‍ ആരാധന തോന്നിയിട്ടുള്ളത് മമ്മൂക്കയോടും അബു സലീമിനോടുമാണെന്നും അദ്ദേഹം പറയുന്നു.

പ്രായത്തിന്റെ കാര്യം വിടൂ. പ്രായം പറയുന്നത് മമ്മൂക്കക്ക് ഇഷ്ടമല്ല. മമ്മൂക്ക അടിപൊളിയായി വര്‍ക്ക് ഔട്ട് ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. അദ്ദേഹത്തെ കണ്ട് പഠിക്കണമെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

Also Read : പുലിയുടെ പുറത്ത് കയറി ഇരുന്നു, കൊല്ലാന്‍ പദ്ധതിയിട്ടു; ഒടുവില്‍ സംഭവിച്ചതിങ്ങനെ, ഞെട്ടിപ്പിക്കുന്ന വീഡിയോ

‘ശരീര സൗന്ദര്യത്തെക്കാളുപരി വര്‍ക്ക് ഔട്ട് ചെയ്യാനാഗ്രഹിക്കുന്ന, ശരീരം നന്നായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

പക്ഷേ എനിക്ക് വ്യക്തിപരമായി ഇക്കാര്യങ്ങളില്‍ ആരാധന തോന്നിയിട്ടുള്ളത് മമ്മൂക്കയോടും അബു സലീമിനോടുമാണ്. പ്രായത്തിന്റെ കാര്യം വിടൂ. പ്രായം പറയുന്നത് മമ്മൂക്കക്ക് ഇഷ്ടമല്ല. മമ്മൂക്ക അടിപൊളിയായി വര്‍ക്ക് ഔട്ട് ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. അദ്ദേഹത്തെ കണ്ട് പഠിക്കണം.

അമ്മയുടെ പരിപാടിക്ക് മമ്മൂക്ക ബസൂക്കയിലെ ഫൈറ്റ് കഴിഞ്ഞ് വന്നിരിക്കുകയാണ്. ഡാ ഇന്ന് ഫൈറ്റായിരുന്നു, പണ്ടത്തെ പോലൊന്നുമല്ല, ഇപ്പോള്‍ ഭയങ്കര ഹെവി ആണെന്ന് മമ്മൂക്ക പറഞ്ഞു. പണ്ടത്തെ പോലല്ലല്ലോ, സിസ്റ്റം ആകെ മാറിയല്ലോ, ഇപ്പോള്‍ മുഴുവന്‍ കെട്ടിത്തൂക്കലും എയറില്‍ പോവലുമല്ലേ. പണ്ട് നിന്ന് വെറുതെ ഇടിച്ചാല്‍ നമ്മള്‍ അങ്ങ് മറിഞ്ഞുവീഴും,’ ബാബുരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News