ബാബുരാജ് A.M.M.A ജനറൽ സെക്രട്ടറിയാകും

babu raj

നടൻ ബാബുരാജ് A.M.M.A ജനറൽ സെക്രട്ടറിയാകും. സിദ്ദിഖ് രാജിവെച്ച സാഹചര്യത്തിൽ പകരം ചുമതല ബാബുരാജിന് നൽകാൻ ധാരണ. നിലവിൽ ജോയിൻ സെക്രട്ടറിയാണ് ബാബുരാജ്. സിദ്ദിഖിൻ്റെ രാജിയെത്തുടർന്ന് A.M.M.A ഭാരവാഹികൾ തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നു. ഈ ചർച്ചയിലാണ് ബാബുരാജിന് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകാൻ ധാരണയായത്. പ്രസിഡൻ്റ് മോഹൻലാലിൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേരുന്ന എക്സിക്യുട്ടീവ് യോഗം തീരുമാനം ഔദോഗികമായി പ്രഖ്യാപിക്കും.

അതേസമയം A.M.M.A സംഘടന പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്തയച്ചു. ‘എനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽപെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ A.M.M.A യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളുന്നു’ എന്നാണ് രാജി കത്തിൽ സിദ്ധിഖ് പറഞ്ഞിരിക്കുന്നത്.

ALSO READ: യുവ നടിയുടെ ലൈംഗിക ആരോപണം; നടന്‍ സിദ്ദിഖിന്റെ രാജിക്കത്ത് പുറത്ത്

കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. നടന്‍ സിദ്ദിഖ് തലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സിദ്ദിഖിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.

ALSO READ: യുവ നടിയുടെ ലൈംഗിക ആരോപണം; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News