‘വണ്ടി ഒക്കെ ആകുമ്പോള്‍ തട്ടും, കുഴപ്പം എന്താ? ഇതൊന്നും കണ്ട് ഞാന്‍ പേടിക്കില്ല, വേറെ ആളെ നോക്കണം’: കയര്‍ത്ത് നടന്‍ ബൈജു

Baiju

മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ചതിന് നടന്‍ ബൈജുവിനെതിരെ കേസെടുത്തിരുന്നു. ബൈജു ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്.

അപകടത്തിന് ശേഷം പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു വിസമ്മതിച്ചെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് നടന്‍ തയ്യാറായില്ലെന്നാണ് വിവരം.

Also Read : ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ പങ്കുവെയ്ക്കാം

വണ്ടിയാകുമ്പോള്‍ തട്ടും എന്ന് ബൈജു പറഞ്ഞു.  ‘സംഭവം എന്താണ്? വണ്ടി ഒക്കെ ആകുമ്പോ തട്ടും. കുഴപ്പം എന്താ? നിങ്ങക്ക് അതൊക്കെ വല്യ വാര്‍ത്തയാണോ? ഇതൊന്നും കണ്ട് ഞാന്‍ പേടിക്കില്ല. വേറെ ആളെ നോക്കണം’ ബൈജു കയര്‍ത്തു.

ബൈജുവിന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി. ഞായറാഴ്ച രാത്രി 11.45-ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News