സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചത് ഇഷ്ടമായില്ല, വേദിയില്‍ കയറാതെ ബൈജു; ഒടുവില്‍ രസകരമായ ക്ലൈമാക്‌സ്

Baiju

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു നടനാണ് ബൈജു സന്തോഷ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തന്റെ ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനെത്തിയ ബൈജുവിന്റെ ഒരു രസകരമായ വീഡിയോയാണ്.

സൂപ്പര്‍സ്റ്റാര്‍ എന്ന സംബോധന ചെയ്ത് അവതാരക വേദിയിലേക്ക് ക്ഷണിച്ചത്‌
താരത്തിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് അതില്‍ അതൃപ്തി വ്യക്തമാക്കിയ താരം , സൂപ്പര്‍സ്റ്റാര്‍ എന്ന സംബോധന മാറ്റി പറഞ്ഞാലേ വേദിയിലേക്ക് വരൂ എന്ന് പറയുകയായിരുന്നു.

Also Read : 9 വര്‍ഷത്തെ പ്രണയം, ആഗ്രഹം പോലെ ഗുരുവായൂരില്‍വെച്ച് കല്ല്യാണം; ഇത് ചരിത്രത്തില്‍ ആദ്യം; സ്‌റ്റെല്ലയും സജിത്തും ഇനി ഒരുമിച്ച് മുന്നോട്ട്

താരത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അവതാരക ക്ഷമാപണം നടത്തുകയായിരുന്നു, ഇതോടെയാണ് താരം സ്റ്റേജില്‍ കയറിയത്. സൂപ്പര്‍സ്റ്റാര്‍ ബൈജു സന്തോഷ് എന്നു പറഞ്ഞാണ് താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. താന്‍ വരില്ലെന്നും അവരോട് തിരുത്തി പറയാനും ബൈജു ആവശ്യപ്പെടുകയായിരുന്നു.

ഞാന്‍ അങ്ങയെ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. എനിക്ക് അങ്ങ് സൂപ്പര്‍സ്റ്റാര്‍ ആണ് എന്ന് പറഞ്ഞ അവതാരക ബൈജുവിനോട് പറഞ്ഞതോടെയാണ് താരം വേദിയിലേക്ക് കയറിയത്. വന്‍ കയ്യടികളോടെയാണ് താരത്തെ കാണികള്‍ സ്വാഗതം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News