ലാലേട്ടനൊപ്പം നിൽക്കുന്ന കൊച്ചുകുട്ടി; സിനിമസെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നടൻ ബൈജു

കുട്ടിക്കാലം മുതൽ തന്നെ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ബൈജു സന്തോഷ്. അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും തന്റേതായ നിലപാട് കൊണ്ടും എന്നും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ബൈജു .ഹാസ്യ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരം കൂടിയാണ് ബൈജു.

ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ബൈജുവിന്റെ കരിയറിലെ ആദ്യകാല ചിത്രങ്ങളിലൊന്നായ ‘കേള്‍ക്കാത്ത ശബ്‍ദം’ എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ബൈജു ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുന്നത്.ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ഞാനും എന്ന വരികളോടെ പങ്കു വച്ചിരിക്കുന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.1982 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനവും രചനയും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ബാബു . രവിക്കുട്ടന്‍ എന്നായിരുന്നു ബൈജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

also read :ഒടുവില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്റെ പിങ്ക് പെട്ടിയുമായെത്തി; ജയറാം

തന്റെ ഇതുവരെയുള്ള സിനിമാജീവിതത്തിൽ നിരവധി ചിത്രങ്ങളില്‍ ആണ് ബൈജു മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരിക്കുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ ലൂസിഫര്‍ ആയിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ബൈജു അവതരിപ്പിച്ച ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്ന്. ആര്‍ഡിഎക്സ് എന്ന ചിത്രമാണ് ബൈജുവിന്‍റെ വരാനിരിക്കുന്ന അടുത്ത സിനിമ. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തും.

also read:ലഹരിമരുന്ന് ഉപയോഗിക്കില്ല, പക്ഷെ പണി എംഡിഎംഎ മൊത്തക്കച്ചവടം, ഒടുവിൽ പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News