‘പാപ്പു എന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ അമൃതയുമായുള്ളൂ, ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങള്‍’: ബാല

മലയാളികളുടെ പ്രിയ താരമാണ് നടന്‍ ബാല. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന ബാല വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ബാലയുടെ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയെക്കുറിച്ച് ബാല പറയുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

Also Read- മധ്യപ്രദേശില്‍ ദളിത് യുവാവിനോട് ക്രൂരത; മുഖത്തും ശരീരത്തിലും മനുഷ്യവിസര്‍ജ്യം പുരട്ടിയതായി പരാതി

പാപ്പു തന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ താനും അമൃതയുമായുള്ളൂ എന്ന് പറയുകയാണ് ബാല. ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങളാണ്. താന്‍ അവളുടെ അച്ഛനാണ്. അത് ഈ ലോകത്ത് ആര്‍ക്കും മാറ്റാന്‍ കഴിയില്ല. തന്റെ കണ്ണ് മൂടിക്കെട്ടി പാപ്പുവിനെ കാണിച്ചില്ലെങ്കിലും അവള്‍ തന്റെ മകള്‍ തന്നെയാണ്. ദൈവത്തിന് പോലും ഒരു അച്ഛനെയും മകളെയും വേര്‍പെടുത്താന്‍ അധികാരമില്ലെന്നും ബാല പറഞ്ഞു.

Also Read- മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണം; മണിപ്പൂർ സർക്കാരിന് കത്തെഴുതി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തെത്തിയ ആളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയില്‍ ഗസ്റ്റ് ആയി എത്തിയപ്പോഴാണ് ബാലയും അമൃതയും തമ്മില്‍ അടുക്കുന്നത്. 2010 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 2012 ല്‍ അവന്തിക ജനിച്ചു. 2016 മുതല്‍ ഇരുവരും പിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. പിന്നീടാണ് വിവാഹമോചിതരായത്. ശേഷം 2021ല്‍ ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചു. ഇതിനിടെ അമൃതയും സംഗീത സംവിധായകന്‍ ഗോപി സുന്ദറും റിലേഷനിലായി. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News