മകളെ കുറേ കാലത്തിന് ശേഷം കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാല. ഈ ഓണം തനിക്കൊരു സ്‌പെഷൽ ഓണമാണെന്ന് ബാല പറഞ്ഞു. തൻ്റെ മകളെ, പാപ്പുവിനെ കണ്ടുവെന്നും, മകളെ കാണാനുണ്ടായ സാഹചര്യം പറയാൻ തനിക്ക് ചെറിയ ഭയമുണ്ടെന്നും പ്രമുഖ യൂട്യൂബ് ചാനലായ മൂവീ വേൾഡ് മീഡിയയുടെ ഓണാഘോഷത്തിൽ വെച്ച് ബാല പറഞ്ഞു.
ബാല പറഞ്ഞത്
ഈ ഓണം എനിക്കൊരു സ്‌പെഷൽ ഓണമാണ്. ഞാനെൻ്റെ മകളെ , എൻ്റെ പാപ്പുവിനെ കണ്ടു. എനിക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. എത്രകാലം ഈ ഭൂമിയിൽ ഞാൻ ജീവിച്ചിരിക്കുമെന്നു എനിക്കറിയില്ല. ഞാൻ പോയിക്കഴിഞ്ഞാൽ എൻ്റെ മകളെ നിങ്ങളെല്ലാവരും നോക്കണം . അതോർത്തിട്ടാണ് ഞാൻ എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നത്. എൻ്റെ ഓരോ നിമിഷവും മകൾക്കുവേണ്ടിയാണ്. എൻ്റെ മകളെ ഞാൻ ദൂരത്തുനിന്നാണ് കണ്ടത്. എനിക്കതാണ് ദൈവം വിധിച്ചത്. ഞാൻ പോയാലും ഞാൻ ചെയ്ത നന്മകൾ എൻ്റെ മകളുടെ രക്തത്തിലുണ്ടാവുമെന്ന് എനിക്കറിയാം. കൂടാതെ അവളെ നിങ്ങളെല്ലാവരും നോക്കുമെന്ന ഉറപ്പും എനിക്കുണ്ട്.
ALSO READ: കാണാൻ ഭംഗിയുള്ളവർക്ക് ഗൗരവമുള്ള വേഷങ്ങൾ ലഭിക്കുന്നില്ല: തമന്ന
മകളെ കാണാനുണ്ടായ സാഹചര്യം പറയാൻ എനിക്ക് ചെറിയ ഭയമുണ്ട്, കാരണം ഇപ്പോൾ അവൾ എവിടെയോ ഇരുന്ന് എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, അതുകൂടി നിന്നുപോവുമോ എന്നൊരു ഭയമാണുള്ളത്. പക്ഷെ ചില നിയമങ്ങൾ കള്ളന്മാർക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സത്യസന്ധമായി ഇരിക്കുന്നവന് മനസ്സിൽ കഷ്ടപ്പാടും ഉണ്ടാവും. അതാണ് വിധി, അതാണ് ഇപ്പോഴത്തെ ലോകം. ഒരു അച്ഛനെയും മകളെയും വേർപിരിക്കാനുള്ള ശാസ്ത്രമോ, മതമോ, ദൈവമോ ഇവിടെയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here