എലിസബത്ത് തങ്കമാണ്, പ്യൂർ ക്യാരക്ടറാണ്, പക്ഷെ.. ഇപ്പോൾ എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല; വിധിയെന്ന് ബാല

നടൻ ബാലയെ വിവാഹം കഴിച്ചതോടെയാണ് എലിസബത്തിനെ സോഷ്യൽ മീഡിയയും മലയാളികളും അറിഞ്ഞു തുടങ്ങുന്നത്. ബാലയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും ബാല തന്നെ എലിസബത്തിനെ കൊണ്ട് മറുപടി പറയിക്കുകയും ഭാര്യയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഇരുവരും പിരിഞ്ഞു എന്ന അത്തരത്തിൽ വാർത്തകൾ പുറത്തു വന്നത്. എന്നാൽ ബാലയോ എലിസബത്തോ ഇതിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ പ്രേക്ഷകരുടെ എലിസബത്തുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ബാല.

ALSO READ: എസ്എഫ്ഐയുടെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായ ബേസിലും കെഎസ്‌യു പ്രതിനിധിയായ എലിസബത്തും; രാഷ്രീയത്തെ കുറിച്ച് ബേസിൽ പറയുന്നു

എലിസബത്തിനെ കുറിച്ച് ബാല പറഞ്ഞത്

എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാൻ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോൾ പറയാം… എലിസബത്തിനെ കുറിച്ച് ഞാൻ‌ പറയുകയാണെങ്കിൽ എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി.

ALSO READ: പൃഥ്വിരാജിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു, എന്നിട്ടും സലാറിന് വേണ്ടി ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യാത്ത ആ കാര്യം അദ്ദേഹം ചെയ്തു; പ്രശാന്ത് നീൽ

അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News