ഒരു പെൺകുട്ടി പ്രസവിക്കുന്നത് പോലെയാണ് സിനിമ പുറത്തിറങ്ങുന്നത്, റിവ്യു ബോംബിങ്ങിൽ ബാലയുടെ പ്രതികരണം വൈറൽ

റിവ്യു ബോംബിങ്ങിനെ കുറിച്ചുള്ള നടൻ ബാലയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു പെൺകുട്ടി പ്രസവിക്കുന്നത് പോലെ പത്തുമാസം എടുത്താണ് ഓരോ സിനിമയും പുറത്തിറങ്ങുന്നതെന്ന് ബാല പറഞ്ഞു. ഒരു പെൺകുട്ടിയെ കുറിച്ചോ അല്ലെങ്കിൽ ആൺകുട്ടിയെ കുറിച്ചോ അപവാദം പറഞ്ഞു പരത്തി ഒരു കല്യാണം മുടക്കുന്നത് പോലെയാണ് നെഗറ്റീവ് റിവ്യൂ എന്നും പ്രമുഖ മാധ്യമത്തിൽ നടന്ന ചർച്ചക്കിടെ ബാല പ്രതികരിച്ചു.

ALSO READ: ‘യാർ വന്താലും ഇങ്കെ നാൻ താൻ രാജാ’ അഞ്ചാം വാരത്തിലും അടിപതറാത്ത പടത്തലവനും കണ്ണൂർ സ്‌ക്വാഡും

ബാല പറഞ്ഞത്

ഗർഭിണിയായ പെൺകുട്ടിയ്ക്ക് കുട്ടി ആണാണോ പെണ്ണാണോ എന്ന് ചോദിക്കാനുള്ള നിയം ഇവിടെയുണ്ടോ? ഇല്ല അതുപോലെയാണ് ഒരു സംവിധായകൻ സിനിമ ചെയ്യുന്നത്. പ്രസവിക്കുന്നത് പോലെയാണ് ഒരു സിനിമ പുറത്തിറങ്ങുന്നത്. ഒരു കല്യാണം ഉറപ്പിക്കുമ്പോൾ ആളുകൾ ചേർന്ന് ആ പെൺകുട്ടിക്കും ആണ്കുട്ടിക്കും കുറെ പേരുമായി റിലേഷൻ ഉണ്ടെന്ന് പറഞ്ഞു പരത്തി കല്യാണം മുടക്കും. അതോടെ ഒരു കുടുംബം നശിച്ചു പോയി. ഇതാണ് സിനിമയിലും നടക്കുന്നത് മോഹൻലാൽ സാറും വിജയ് സാറും രജനി സാറും മാത്രമല്ല സിനിമ. ഞാൻ പോലും അല്ല സിനിമ. താഴെ തട്ട് കഴുകുന്ന ചേച്ചികൾ ഉണ്ട്. പാവപ്പെട്ട ആളുകൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News